കായികം

വെള്ളത്തിൽ ഒലിക്കുമോ ഐപിഎൽ ഫൈനൽ? അഹമ്മദാബാദിൽ മഴ ഭീഷണി

സമകാലിക മലയാളം ഡെസ്ക്

ഹമ്മദാബാദ്: ഐപിഎൽ ഫൈനൽ പോരാട്ടം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അഹമ്മദാബാദിൽ മഴ ഭീഷണി. ഇന്ന് രാത്രി അഹമ്മദാബാദിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കാറ്റും ഇടിമിന്നലോടും കൂടിയ കനത്ത മഴയാണ് പ്രവചിക്കപ്പെട്ടത്. മഴ പെയ്താൽ ഫൈനൽ വൈകും. 

ഇന്ന് ​ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സുമായി കലാശപ്പോരിൽ നേർക്കുനേർ വരുന്നത്. കഴിഞ്ഞ ദിവസം രണ്ടാം ക്വാളിഫയർ നരേന്ദ്ര മോ​ദി സ്റ്റേഡിയത്തിൽ തന്നെയായിരുന്നു. മുംബൈ ഇന്ത്യൻസും ​ഗുജറാത്തും നേർക്കുനേർ വന്ന പോരാട്ടം മഴയെ തുടർന്ന് വൈകിയാണ് തുടങ്ങിയത്. 45 മിനിറ്റാണ് അന്ന് മത്സരം വൈകിയത്. 

40 ശതമാനം മഴ സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബാറ്റർമാരെ കൈയയച്ച് സഹായിക്കുന്ന പിച്ച് മഴ പെയ്താൽ മാറാൻ സാധ്യതയുണ്ട്. കളി തുടങ്ങും മുൻപ് മഴ പെയ്താൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് അത് തിരിച്ചടിയായേക്കും. 

റെക്കോർഡ് കിരീട നേട്ടമാണ് ധോനി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് ലക്ഷ്യമിടുന്നത്. നാല് തവണ ചാമ്പ്യൻമാരായ അവർ ഇന്നു കിരീടം സ്വന്തമാക്കിയാൽ ഏറ്റവും കൂടുതൽ കിരീടങ്ങളെന്ന മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിനൊപ്പം എത്തും‌. അഞ്ച് തവണയാണ് മുംബൈ ചാമ്പ്യൻമാരായത്. 

​ഗുജറാത്ത് കിരീടം നിലനിർത്താനാണ് ഇറങ്ങുന്നത്. ബാറ്റിങിലും ബൗളിങിലും ഇരു ടീമുകളും സന്തുലിതമാണ്. അതിനാൽ തന്നെ തുല്യ ശക്തികളാണ് നേർക്കുനേർ വരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ