കായികം

മികവിന്റെ ഫലം! യശസ്വി ജയ്‌സ്വാള്‍ ഇന്ത്യന്‍ ടീമില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിലേക്ക് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ഉള്‍പ്പെടുത്തി. സ്റ്റാന്‍ഡ് ബൈ താരമായാണ് യശസ്വിയെ ഉള്‍പ്പെടുത്തിയത്. 

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദിന്റെ പകരക്കാരനായാണ് യശസ്വി എത്തുന്നത്. തന്റെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഋതുരാജ് ടീമില്‍ നിന്നു പിന്‍മാറിയത്. ഇതോടെയാണ് 21കാരനായ താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് അവസരം തുറന്നത്. 

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍ എത്തിയില്ലെങ്കിലും യശസ്വി ജയ്‌സ്വാള്‍ മിന്നും ഫോമിലാണ് ബാറ്റ് വീശിയത്. ഐപിഎല്‍ മികവിന്റെ അടിസ്ഥാനത്തിലാണ് യശസ്വി ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടംപിടിച്ചത്. 

ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. 

ഐപിഎല്ലിലെ ഈ സീസണില്‍ 14 ഇന്നിങ്‌സുകള്‍ കളിച്ച യശസ്വി ജയ്‌സ്വാള്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറികളുമടക്കം 625 റണ്‍സ് അടിച്ചെടുത്തിരുന്നു. 

ഡൊമസ്റ്റിക് സീസണിലും താരം മികവോടെ ബാറ്റ് വീശിയിരുന്നു. 15 മത്സരങ്ങളില്‍ നിന്ന് 1845 റണ്‍സാണ് യശസ്വി അടിച്ചെടുത്തത്. ഒന്‍പത് സെഞ്ച്വറികളും രണ്ട് അര്‍ധ സെഞ്ച്വറികളും യശസ്വി നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം