കായികം

പുരസ്‌കാരങ്ങള്‍ വാരി ശുഭ്മാന്‍ ഗില്‍; മികച്ച യുവ താരം യശസ്വി ജയ്‌സ്വാള്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇത്തവണ മികച്ച പ്രകടനങ്ങള്‍ ഐപിഎല്ലില്‍ ഒരുപാട് അരങ്ങേറി. ബാറ്റിങിലും ബൗളിങിലും താരങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍ നിരവധി. മിന്നും ക്യാച്ചുകളും അപൂര്‍വ ഫീല്‍ഡിങ് നിമിഷങ്ങളും കണ്ടു. 

ബാറ്റര്‍ക്കുള്ള ഓറഞ്ച് ക്യാപ് ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്ലിനാണ്. ഗില്‍ ടൂര്‍ണമെന്റിലുടനീളം മിന്നും ഫോമിലാണ് കളിച്ചത്. 890 റണ്‍സാണ് താരം അടിച്ചത്. സീസണില്‍ 800നു മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരവും ഗില്‍ തന്നെ. 

ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് ഗുജറാത്തിന്റെ തന്നെ മുഹമ്മദ് ഷമി സ്വന്തമാക്കി. 28 വിക്കറ്റുകളാണ് താരം നേടിയത്. 27 വീതം വിക്കറ്റുകളുമായി ഗുജറാത്തിന്റെ തന്നെ മോഹിത് ശര്‍മ, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്ത്. 

ഇത്തവണത്തെ പുരസ്‌കരങ്ങള്‍

ഏറ്റവും കൂടുതല്‍ റണ്‍സ് (ഓറഞ്ച് ക്യാപ്)- ശുഭ്മാന്‍ ഗില്‍

ഏറ്റവും കൂടുതല്‍ വിക്കറ്റ് (പര്‍പ്പിള്‍ ക്യാപ്)- മുഹമ്മദ് ഷമി

മോസ്റ്റ് വാല്യുബിള്‍ പ്ലയര്‍- ശുഭ്മാന്‍ ഗില്‍

ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദി സീസണ്‍- ശുഭ്മാന്‍ ഗില്‍

മികച്ച യുവ താരം- യശസ്വി ജയ്‌സ്വാള്‍

ഫയര്‍പ്ലേ ഓഫ് ദി സീസണ്‍- അജിന്‍ക്യ രഹാനെ

ക്യാച്ച് ഓഫ് ദി സീസണ്‍- റാഷിദ് ഖാന്‍

കൂറ്റന്‍ സിക്‌സ്- ഫാഫ് ഡുപ്ലെസി (115 മീറ്റര്‍)

ഏറ്റവും കൂടതല്‍ ഫോറുകള്‍- ശുഭ്മാന്‍ ഗില്‍ (85)

സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍- ഗ്ലെന്‍ മാക്‌സ്‌വെല്‍

ഏറ്റവും മികച്ച വേദി- കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്, മുംബൈ വാംഖഡെ സ്റ്റേഡിയം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന