കായികം

ധോനിയുടെ കാല്‍മുട്ട് ശസ്ത്രക്രിയ; വിദഗ്ധരുടെ ഉപദേശം തേടുമെന്ന് ചെന്നൈ കിങ്‌സ് സിഇഒ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: എംഎസ് ധോനിയുടെ കാല്‍മുട്ട് ശസ്ത്രക്രിയയെ കുറിച്ച് മെഡിക്കല്‍ വിദഗ്ധരുടെ ഉപദേശം തേടിയ ശേഷം തീരുമാനിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. അടുത്ത സീസണില്‍ ധോനി കളിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാല്‍മുട്ടിലെ പരിക്കുമായാണ് ഈ സീസണിലെ എല്ലാ ഐപിഎല്‍ മത്സരവും ധോനി കളിച്ചത്. ധോനിയുടെ കീപ്പിങ്ങിനിടെ പരിക്ക് പ്രകടമാകില്ലെങ്കിലും റണ്‍സ് എടുക്കാനായി ഓടുന്നതില്‍ 41കാരനായ ധോനി വല്ലാതെ ബുദ്ധിമുട്ടിയിരുന്നു.

കിരീടനേട്ടത്തിന് പിന്നാലെ ആരാധകരെ തേടിയെത്തിയ വാര്‍ത്ത ധോനി കാല്‍മുട്ടില്‍ ശസ്ത്രക്രിയക്ക് വിധേയനാവാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകളായിരുന്നു. ഇതിന് പിന്നാലെയാണ് സിഎസ്‌കെ സിഇഒ പ്രതികരണം. 'ഇടത്തേ കാല്‍മുട്ടിലെ പരിക്കിന് ധോനി വിദഗ്ധ ഉപദേശം തേടും എന്നത് സത്യമാണ്. പരിശോധനാ ഫലം വന്ന ശേഷം മാത്രമേ ശസ്ത്രക്രിയ വേണ്ടിവരുമോ എന്ന് വ്യക്തമാകൂ. ശസ്ത്രക്രിയ നടത്തണോ എന്നത് ധോനിയുടെ പരിധിയില്‍ വരുന്ന തീരുമാനമാണ്. സത്യസന്ധമായി പറയാല്ലോ ധോനിയുടെ വിരമിക്കലിനെ കുറിച്ച് നമ്മളിപ്പോള്‍ ചിന്തിക്കുന്നില്ല. ആ ഘട്ടത്തില്‍ നാമിപ്പോള്‍ എത്തിയിട്ടില്ല. എപ്പോള്‍ വിരമിക്കണം എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. ടീം സ്പിരിറ്റിനാലാണ് കപ്പ് ഉയര്‍ത്തിയത്. എല്ലാ താരങ്ങള്‍ക്കും അവരുടെ ചുമതകള്‍ നന്നായി അറിയാം. സിഎസ്‌കെയില്‍ എല്ലാം സുഗമമായി നടത്തുന്നത് നായകന്‍ എം എസ് ധോനിയാണ്' എന്നും കാശി വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ