കായികം

നാല് ആഴ്ച വിശ്രമിക്കണം; പരിക്കേറ്റ മാറ്റ് ഹെൻ‍റി ന്യൂസിലന്‍ഡ് ടീമില്‍ നിന്നു പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പരിക്കേറ്റ പേസര്‍ മാറ്റ് ഹെൻ‍റി ന്യൂസിലന്‍ഡ് ടീമില്‍ നിന്നു പുറത്ത്. ലോകകപ്പ് സെമി സ്വപ്‌നം കാണുന്ന ന്യൂസിലന്‍ഡിന് താരത്തിന്റെ നഷ്ടം തിരിച്ചടിയാണ്. റിസര്‍വ് താരമായി ടീമിലേക്ക് കഴിഞ്ഞ ദിവസം മടക്കി വിളിച്ച കെയ്ല്‍ ജാമിസന്‍ ഹെൻ‍റിയുടെ പകരക്കാരനായി ടീമിലെത്തും. 

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തിനിടെയാണ് ഹെൻ‍റിയുടെ വലത് കാലിന്റെ തുടയില്‍ പരിക്കേറ്റത്. ആറാം ഓവര്‍ ബൗള്‍ ചെയ്യാനെത്തിയപ്പോഴായിരുന്നു പരിക്കേറ്റത്. 

കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയതോടെയാണ് പരിക്കിന്റെ വ്യാപ്തി മനസിലായത്. നാല് ആഴ്ചയോളം താരം കളിയില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വരും. ഇതോടെയാണ് ഹെൻ‍റി ടീമില്‍ നിന്നു പുറത്തായത്. 

ലോകകപ്പില്‍ ന്യൂസിലന്‍ഡ് ഏഴ് കളികളില്‍ നിന്നു എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ്. തുടരെ മൂന്ന് പരാജയങ്ങള്‍ ഏറ്റുവാങ്ങിയതു അവര്‍ക്ക് ക്ഷീണമായി. നാളെ പാകിസ്ഥാനെതിരെ നടക്കുന്ന പോരാട്ടം അവര്‍ക്ക് അതിനിര്‍ണായകമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

എസ്.ആര്‍. ലാല്‍ എഴുതിയ കഥ 'കൊള്ളിമീനാട്ടം'

യൂറോപ്പിലെ രാജാക്കൻമാർ...

'റേഷന് ക്യൂ നില്‍ക്കുന്ന വീട്ടമ്മമാരല്ല, എന്നെ ആകര്‍ഷിച്ചിട്ടുള്ളത് ലൈംഗിക തൊഴിലാളികള്‍': സഞ്ജയ് ലീല ബന്‍സാലി

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്; അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍