കായികം

ഐപിഎല്‍ ലേലം ഡിസംബര്‍ 19ന് ദുബൈയില്‍; താരങ്ങളുടെ റിലീസ് തീയതി നീട്ടി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 2024 സീസണിലേക്കുള്ള ഐപിഎല്‍ ടീമുകളുടെ താര ലേലം ഡിസംബര്‍ 19ന്. ഇതാദ്യമായി ഇന്ത്യയ്ക്ക് പുറത്താണ് ഇത്തവണ താര ലേലം. ദുബൈയിലാണ് ഐപിഎല്‍ ലേലം ഇത്തവണ അരങ്ങേറുന്നത്. 

ടീമുകള്‍ക്ക് താരങ്ങളെ നിലനിർത്തുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അവസരം നീട്ടിയിട്ടുണ്ട്. നേരത്തെ ഈ മാസം 15 വരെയായിരുന്നു. ഇത് 26 വരെ നീട്ടി. 

ഐപിഎല്‍ ലേലം നടക്കുന്ന സമയം വിവാഹ സീസണ്‍ ആയതിനാല്‍ ഇന്ത്യയില്‍ ഹോട്ടലുകളെല്ലാം നേരത്തെ ബുക്ക് ചെയ്തു. അതിനാലാണ് ലേലം ദുബൈയിലേക്ക് മാറ്റിയതെന്നു ഐപിഎല്‍ അധികൃതര്‍ വ്യക്തമാക്കി. 

ഇത്തവണ ടീമുകള്‍ക്ക് 100 കോടി വരെ പണം കരുതാം. കഴിഞ്ഞ സീസണില്‍ 95 കോടിയായിരുന്നു. 

റൊമാരിയോ ഷെഫേര്‍ഡ് മുംബൈ ഇന്ത്യന്‍സില്‍

2024ലെ പോരാട്ടത്തിനു മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് ആദ്യ താരത്തെ സ്വന്തമാക്കി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നു മുംബൈ വെസ്റ്റ് ഇന്‍ഡീസ് താരം റൊമാരിയോ ഷെഫേര്‍ഡിനെ സ്വന്തമാക്കി. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് 28കാരന്‍ മുംബൈ ടീമിലെത്തിയത്. നേരത്തെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നാണ് താരം ലഖ്‌നൗ ടീമിലെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക