കായികം

ഈ പ്രകടനം അഭിമാനിക്കാവുന്നത്; സെമിക്ക് അരികില്‍ എത്തി; ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നു; റാഷിദ് ഖാന്‍

സമകാലിക മലയാളം ഡെസ്ക്


അഹമ്മദാബാദ്: ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞതായി അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാന്‍. കഴിവുകള്‍ മുഴുവന്‍ പുറത്തെടുക്കാന്‍ കഴിഞ്ഞതോടെ സെമിക്കരികില്‍ വരെ എത്താന്‍ ടീമിന് കഴിഞ്ഞു. ഈ 
ലോകകപ്പിലെ പ്രകടനം  വളരെയധികം ആത്മവിശ്വാസം നല്‍കിയെന്നും അടുത്ത ലോകപ്പിന് സഹായകമാകുമെന്നും റാഷിദ് ഖാന്‍ പറഞ്ഞു 

വെളളിയാഴ്ച നടന്ന ലോകപ്പിലെ അസാന മത്സരത്തില്‍ അഫ്ഗാന്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. സെമി ഫൈനലിലേക്ക് യോഗ്യത നേടിയില്ലെങ്കിലും ഈ ലോകകപ്പിലെ പ്രകടനം അഫ്ഗാന്‍ താരങ്ങള്‍ക്ക് അഭിമാനിക്കാവുന്നതാണ്. ഒന്‍പത് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ വിജയം നേടി സെമിക്ക് അരികെയെത്തിയാണ് അഫ്ഗാന്‍ മടക്കം. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെയും മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയെയും ഇംഗ്ലണ്ടിനെയും അഫ്ഗാന്‍ പരാജയപ്പെടുത്തി. മറ്റൊരു വിജയം നെതര്‍ലന്‍ഡ്‌സിനെതിരെയായിരുന്നു.  ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഏതാണ്ട് ജയം ഉറപ്പിച്ചെങ്കിലും മാക്‌സ് വെല്ലിന്റെ അത്ഭുതപ്രകടനം അഫ്ഗാനെ പരാജയപ്പെടുത്തിക്കളഞ്ഞു. 

ഈ ലോകകപ്പിലെ മത്സരങ്ങള്‍ ഞങ്ങള്‍ ആസ്വദിച്ചു. അങ്ങനെയാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞത്. സെമിക്ക് അരികെയത്തി. ഈ ലോകകപ്പിലൂടെ പ്രകടനത്തിലൂടെ ഞങ്ങളുടെ ഉത്തരവാദിത്വം വര്‍ധിച്ചതായും റാഷിദ് ഖാന്‍ പറഞ്ഞു. 

ടീം അനുദിനം മെച്ചപ്പെടുകയും തുടര്‍ച്ചയായി  പഠിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ക്ക് കാര്യമായ ഗ്രൗണ്ടുകളോ, കോച്ചിങ് സ്റ്റാഫുകള്‍ ഒന്നും തന്നയെില്ല. യുവതാരങ്ങള്‍ കൂടി കടന്നുവരുന്നതോടെ ഞങ്ങളുടെ ടീം മികച്ചതാകുന്നു റാഷിദ് കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

300 ഗ്രാം ബിസ്ക്കറ്റ് പാക്കറ്റ് തൂക്കി നോക്കിയപ്പോള്‍ 249 ഗ്രാം മാത്രം; ബ്രിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു