കായികം

വാംഖഡെയിലെ ഇന്ത്യ; കിവികളെ കരുതണം; കാര്യമുണ്ട് കണക്കിലെ കളിയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നാളെ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇന്ത്യ ലോകകപ്പ് സെമി പോരാട്ടത്തിനായി ഇറങ്ങും. എതിരാളികള്‍ ന്യൂസിലന്‍ഡ്. വാംഖഡെയില്‍ ഇന്ത്യ ഇതുവരെയായി 21 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ന്യൂസിലന്‍ഡ് ആകട്ടെ മൂന്ന് മത്സരങ്ങളും. 

21ല്‍ 12 തവണ ഇന്ത്യ ഇവിടെ വിജയിച്ചു. ന്യൂസിലന്‍ഡ് മൂന്നില്‍ രണ്ട് മത്സരങ്ങളും ജയിച്ചു. ഒരു കളിയില്‍ ഇവിടെ പരാജയം അറിഞ്ഞു. 

ഈ പിച്ചില്‍ ഇന്ത്യയുടെ ആവറേജ് സ്‌കോര്‍ 224ആണ്. കിവികള്‍ ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. 265 റണ്‍സാണ് അവരുടെ ആവറേജ്. 

ഈ ലോകപ്പില്‍ ഇന്ത്യ ശ്രീലങ്കക്കെതിരെ ഇവിടെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരുന്നു. 302 റണ്‍സിന്റെ വമ്പന്‍ ജയമാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ ആഘോഷിച്ചത്. അതിന്റെ ആത്മവിശ്വാസം ടീമിനുണ്ട്. 

ശ്രീലങ്കക്കെതിരെ ഇതേ മത്സരത്തില്‍ നേടിയ 357 റണ്‍സാണ് ഇന്ത്യയുടെ വാംഖഡെയിലെ ഉയര്‍ന്ന സ്‌കോര്‍. ഈ പട്ടികയിലും ഒരു റണ്‍ അധികമെടുത്തു കിവികള്‍ തന്നെ മുന്നില്‍ നില്‍ക്കുന്നു. അവരുടെ ഈ പിച്ചിലെ ഉയര്‍ന്ന സ്‌കോര്‍ 358. 2011ല്‍ കാനഡക്കെതിരെയാണ് ഈ സ്‌കോര്‍ അവര്‍ സ്വന്തമാക്കിയത്. 97 റണ്‍സിന്റെ ജയവും അവര്‍ അന്നു നേടി. ദക്ഷിണാഫ്രിക്ക 2015ല്‍ ഇന്ത്യക്കെതിരെ നേടിയ 438 റണ്‍സാണ് ഈ പിച്ചിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 

വാംഖഡെയില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ നേടിയ ഏറ്റവും ചെറിയ സ്‌കോര്‍ 280 റണ്‍സാണ്. 2017ലാണ് ഈ പ്രകടനം. ഇന്ത്യയുടെ വാംഖഡെയിലെ ഏറ്റവും ചെറിയ സ്‌കോര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പിറന്നത്. 1989ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 165 റണ്‍സ്. ഈ മണ്ണില്‍ ന്യൂസിലന്‍ഡിന്റെ ഏറ്റവും ചെറിയ സ്‌കോര്‍ 2011ലാണ് വന്നത്. ശ്രീലങ്കക്കെതിരെ നേടിയ 153 റണ്‍സ്. 

ഈ സ്‌റ്റേഡിയത്തില്‍ ഒറ്റ തവണ മാത്രമാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയത്. അന്ന് ജയിച്ചത് ന്യൂസിലന്‍ഡും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിയുടെ വിദേശ പര്യടനം അറിയിച്ചില്ല, രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നു; രാഷ്ട്രപതിക്കു കത്തു നല്‍കിയെന്ന് ഗവര്‍ണര്‍

ബേബി ബ്ലൂസ്; ലോകത്ത് 10 ശതമാനം ഗര്‍ഭിണികളും മാനസിക വൈകല്യം നേരിടുന്നു, റിപ്പോർട്ട്

സൂപ്പര്‍ താരം നെയ്മറടക്കം പ്രമുഖരില്ല; കോപ്പ അമേരിക്കക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

'എന്നെ പോൺ സ്റ്റാറെന്ന് വിളിച്ചു'; വളരെ അധികം വേദനിച്ചെന്ന് മനോജ് ബാജ്പെയി

പാകിസ്ഥാനെ ഞെട്ടിച്ച് അയര്‍ലന്‍ഡ്; ആദ്യ ടി20 ജയം