കായികം

ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കെ എല്‍ രാഹുല്‍ 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കെ.എല്‍. രാഹുലിന് നേട്ടം. ലോകകപ്പില്‍ വിക്കറ്റ് കീപ്പിങ്ങില്‍ രാഹുല്‍ ദ്രാവിഡിന്റെ 20 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് താരം മറികടന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്. 

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനലില്‍ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കിയതോടെ രാഹുല്‍ കീപ്പിങ് റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. ലോകകപ്പില്‍ ഒരു സ്റ്റംപിങ്ങും 16 ക്യാച്ചുകളും ഉള്‍പ്പെടെ 17 പേരെയാണ് രാഹുല്‍ പുറത്താക്കിയത്.  ദക്ഷിണാഫ്രിക്കയില്‍ നടന്ന 2003 ലോകകപ്പിലാണ് രാഹുല്‍ ദ്രാവിഡ് 15 ക്യാച്ചുകളും ഒരു സ്റ്റംപിങ്ങുമായി തിളങ്ങിയത്. ഈ റെക്കോര്‍ഡാണ് രാഹുല്‍ മറികടന്നത്. 

2015ല്‍ എട്ട് മത്സരങ്ങളില്‍ 15 പേരെ പുറത്താക്കിയ മഹേന്ദ്ര സിങ് ധോണിയാണ് മൂന്നാമത്. 1983ല്‍ എട്ട് മത്സരങ്ങളില്‍ 14 പേരെ പുറത്താക്കിയ സെയ്ദ് കിര്‍മാനി നാലാമതും 1987ല്‍ ആറ് മത്സരങ്ങളില്‍ 11 പേരെ പുറത്താക്കിയ കിരണ്‍ മോറെ പട്ടികയില്‍ അഞ്ചാമനാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ