കായികം

ലോകകപ്പ് യോഗ്യത; ഖത്തറിനോട് പൊരുതി തോറ്റ് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ പോരാട്ടത്തില്‍ കരുത്തരായ ഖത്തറിനോടു പൊരുതി വീണ് ഇന്ത്യ. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി. 

ആദ്യ മത്സരത്തില്‍ എവേ പോരാട്ടത്തില്‍ കുവൈറ്റിനെ 1-0ത്തിനു വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ സ്വന്തം മണ്ണില്‍ കളിക്കാന്‍ ഇറങ്ങിയത്. കളിയുടെ തുടക്കത്തില്‍ തന്നെ ഖത്തര്‍ മുന്നിലെത്തി. പിന്നീട് രണ്ട് ഗോളകുള്‍ രണ്ടാം പകുതിയിലായിരുന്നു. 

നാലാം മിനിറ്റില്‍ മുസ്തഫ തരെക് മഷാല്‍ ആണ് ഗോള്‍ നേടിയത്. പിന്നീട് 47ാം മിനിറ്റില്‍ അല്‍മോസ് അലിയും 86ാം  മിനിറ്റില്‍ യുസഫ് അബ്ദുറിസാക് എന്നിവര്‍ വല ചലിപ്പിച്ചു. 

ഇന്ത്യ ഏഴോളം ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒറ്റ ഷോര്‍ട്ട് ഓണ്‍ ടാര്‍ജറ്റുമുണ്ടായിരുന്നില്ല. ഖത്തര്‍ 20 ഷോട്ടുകളും ഓണ്‍ ടാര്‍ജറ്റ് ആറെണ്ണവും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം