കായികം

മിന്നു ഇനി ഇന്ത്യയെ നയിക്കും; എ ടീം ക്യാപ്റ്റന്‍; ചരിത്രമെഴുതി കേരളത്തിന്റെ അഭിമാന താരം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മലയാളി വനിതാ താരവും ഓള്‍റൗണ്ടറുമായ മിന്നു മണിക്ക് കരിയറില്‍ ശ്രദ്ധേയ മുന്നേറ്റം. ഇംഗ്ലണ്ട് എ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ മിന്നു മണി നയിക്കും. താരത്തെ ക്യാപ്റ്റനായി ബിസിസിഐ തിരഞ്ഞെടുത്തു. 

ഈ മാസം 29 മുതലാണ് പരമ്പര തുടങ്ങുന്നത്. ഇംഗ്ലണ്ട് എ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായാണ് പോരാട്ടം. മൂന്ന് മത്സരങ്ങളും മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. ഉച്ചയ്ക്ക് ഒന്നര മുതലാണ് മത്സരം. 

ഈ വര്‍ഷം ജൂലൈയില്‍ ബംഗ്ലാദേശിനെതിരെയാണ് വയനാട് സ്വദേശിയായ മിന്നു അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കായി അരങ്ങേറിയത്. ഇതുവരെ സീനിയര്‍ ടീമിനായി നാല് മത്സരങ്ങള്‍ കളിച്ചു. ഹാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ ടി20 ടീമിലും താരം അംഗമായിരുന്നു. 

ഇന്ത്യന്‍ എ ടീം: മിന്നു മണി (ക്യാപ്റ്റന്‍), കനിക അഹുജ, ഉമ ഛേത്രി, ശ്രേയങ്ക പാട്ടീല്‍, ഗോംഗ്ദി തൃഷ, വൃന്ദ ദിനേഷ്, ജ്ഞാനാനന്ദ ദിവ്യ, ആരുഷി ഗോയല്‍, ദിഷ കസത്, രാഷി കനോജിയ, മന്നത് കശ്യപ്, അനുഷ ബറെഡ്ഡി, മോനിക്ക പട്ടേല്‍, കഷ്‌വി ഗൗതം, ജിന്‍ഡിമണി കലിത, പ്രകഷിക നായക്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്

മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നതിന്റെ സന്തോഷങ്ങള്‍

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി