കായികം

ടോസ് നഷ്ടം; കാര്യവട്ടത്ത് ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ഓസീസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മാത്യു വേഡ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഞ്ഞ്  വീഴ്ചയുള്ളതിനാല്‍ ഇവിടെ രണ്ടാമത് ബാറ്റ് ചെയ്യുന്നതായിരിക്കും കൂടുതല്‍ എളുപ്പം. 

ആദ്യ മത്സരം വിജയിച്ച് ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗങ്ങളായിരുന്നഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും ലെഗ് സ്പിന്നര്‍ ആദം സാംപയെയും ഓസ്‌ട്രേലിയ തിരിച്ചുവിളിച്ചു. ആറോണ്‍ ഹാര്‍ഡിയും ജേസണ്‍ ബെന്‍ഡ്രോര്‍ഫും പുറത്ത്.

ഓസ്‌ട്രേലിയന്‍ ടീം: മാത്യു ഷോര്‍ട്ട്, സ്റ്റീവന്‍ സ്മിത്ത്, ജോഷ് ഇംഗ്‌ളിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വേഡ്, ഷോണ്‍ ആബട്ട്, നേഥന്‍ എല്ലിസ്, ആഡം സാപ, തന്‍വീര്‍ സംഘ.

ഇന്ത്യന്‍ ടീം: യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, മുകേഷ് കുമാര്‍, അര്‍ഷദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

ഇന്ത്യയുടെ ടി20 ലോകകപ്പ് ആദ്യ ഇലവനില്‍ പന്തോ, സഞ്ജുവോ?; ഗംഭീറിന്റെ ചോയ്‌സ് ഇങ്ങനെ

'നെഞ്ചിലേറ്റ ക്ഷതം മരണകാരണമായി'; തിരുവനന്തപുരത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്

''പലവര്‍ണ്ണ ഇഴകളിട്ട കമ്പളംപോലെ ഗോരംഗോരോ അഗ്നിപര്‍വ്വത ഗര്‍ത്തത്തിന്റെ അടിത്തട്ട്, അതില്‍ നീങ്ങുന്ന മൃഗസംഘങ്ങള്‍''

ഇനി ലിങ്ക്ഡ് ഡിവൈസിലും ചാനല്‍ ക്രിയേറ്റ് ചെയ്യാം; വരുന്നു പുതിയ അപ്‌ഡേറ്റ്