കായികം

പാകിസ്ഥാനെ തകർത്തു; സാഫ് ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

കാഠ്മണ്ഡു: അണ്ടര്‍ 19 സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി. കാഠ്മണ്ഡു ദശരഥ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ പാകിസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്.

മാഗ്ലെന്‍ താങ് കിപ്‌ഗെന്‍ ഇരട്ട ഗോള്‍ നേടി.  64, 85 മിനിറ്റുകളിലാണ് താരം ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ​ഗ്വംസാർ ​ഗോയാരി ആണ് ഇന്ത്യയുടെ മൂന്നാം ​ഗോൾ നേടിയത്. 

ആദ്യ പകുതി ​ഗോൾ രഹിത സമനിലയിലായിരുന്നു. തുടർന്ന് എബിൻദാസ് യേശുദാസന് പകരം കിപ്‌ഗെന്നിനെ കളത്തിലിറക്കുകയായിരുന്നു. ഇതോടെയാണ് കളിമാറിയത്. സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍