കായികം

വനിതാ ജാവലിനില്‍ സ്വര്‍ണം- 'അന്നു' ഇന്ത്യയുടെ സുവര്‍ണ 'റാണി'

സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: അത്‌ലറ്റിക്‌സില്‍ മറ്റൊരു സ്വര്‍ണ നേട്ടവുമായി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പിനു തുടര്‍ച്ച. വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിയാണ് സുവര്‍ണ ജേത്രിയായത്. ഗെയിംസില്‍ ഇന്ത്യ നേടുന്ന 15ാം സ്വര്‍ണം കൂടിയാണിത്. 

62.92 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് താരത്തിന്റെ സ്വര്‍ണം സ്വന്തമാക്കിയ പ്രകടനം. നാലാം ശ്രമത്തിലാണ് താരം സുവര്‍ണ ദൂരത്തിലേക്ക് ജാവലിന്‍ പായിച്ചത്. ശ്രീലങ്കയുടെ നദീഷ ദില്‍ഹന്‍ വെള്ളിയും ചൈനയുടെ ഹ്യുയി ല്യു വെങ്കലവും നേടി. 

ഇന്ത്യയുടെ മെഡല്‍ നേട്ടം 69ല്‍ എത്തി. 15 സ്വര്‍ണം, 26 വെള്ളി, 28 വെങ്കലം നേട്ടങ്ങളാണ് ഇന്ത്യക്കുള്ളത്. അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ നാലാം സ്വര്‍ണമാണിത്. പത്ത് വെള്ളി, എട്ട് വെങ്കലം നേട്ടങ്ങളും അത്‌ലറ്റിക്‌സില്‍ ഇന്ത്യ നേടിയിട്ടുണ്ട്. 22 മെഡലുകളാണ് ഉള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു