കായികം

'ഞങ്ങളുടെ മാവി എത്തി, സ്വാഗതം മകളെ'- നെയ്മറിനും കാമുകിക്കും പെണ്‍കുഞ്ഞ്

സമകാലിക മലയാളം ഡെസ്ക്

റിയാദ്: ബ്രസീല്‍ സൂപ്പര്‍ താരവും സൗദി പ്രൊ ലീഗില്‍ അല്‍ ഹിലാല്‍ മുന്നേറ്റക്കാരനുമായ നെയ്മര്‍ ജൂനിയറിനും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയ്ക്കും പെണ്‍ കുഞ്ഞു പിറന്നു. മാവി എന്നാണ് കുഞ്ഞിന്റെ പേര്. നെയ്മര്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. 

'ഞങ്ങളുടെ ജീവിതത്തിനു പൂര്‍ണത നല്‍കാന്‍ ഞങ്ങളുടെ മാവി എത്തി. സ്വാഗതം മകളെ. നീ ഞങ്ങള്‍ക്ക് അത്രയും പ്രിയപ്പെട്ടവളാണ്. ഞങ്ങളെ തിരഞ്ഞെടുത്തതിനു നന്ദി'- നെയ്മര്‍ മകള്‍ക്കും പങ്കാളിക്കുമൊപ്പമുള്ള ചിത്രം പങ്കിട്ടു കുറിച്ചു. 

ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ നിന്നു വന്‍ തുകയ്ക്ക് സമീപ കാലത്താണ് നെയ്മര്‍ അല്‍ ഹിലാല്‍ ക്ലബില്‍ എത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ