കായികം

നയിക്കാൻ സഞ്ജു സാംസൺ; കർണാടക താരം ശ്രേയസ് ​ഗോപാൽ ഇനി കേരള ടീമിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തിനുള്ള കേരള ടീമിനെ സഞ്ജു സാംസൺ നയിക്കും. രോഹൻ കുന്നുമൽ വൈസ് ക്യാപ്റ്റൻ. ജലജ് സക്സേന, ശ്രേയസ് ​ഗോപാൽ എന്നിവരും ടീമിലുണ്ട്. കർണാടക താരമായ ശ്രേയസ് പുതിയ സീസണിൽ കേരളത്തിനായാണ് കളിക്കുന്നത്. 

ഈ മാസം 16 മുതൽ 27 വരെ മുബൈയിലാണ് ടൂർണമെന്റ്. ടീം നാളെ മുംബൈയിലേക്ക് തിരിക്കും. എം വെങ്കടരമണയാണ് കേരളത്തിന്റെ പരിശീലകൻ. 

ഏഷ്യൻ ​ഗെയിംസ്, ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. അയർലൻഡിനെതിരായ ടി20 യിലാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്. മുഷ്താഖ് അലി ട്രോഫിയിൽ തിളങ്ങി വീണ്ടും ഇന്ത്യൻ കുപ്പായത്തിലേക്ക് മടങ്ങാനുള്ള ലക്ഷ്യമാണ് സഞ്ജുവിനു മുന്നിൽ. 

കേരള ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), രോഹൻ എസ് കുന്നുമ്മൽ, ജലജ് സക്സേന, ശ്രേയസ് ​ഗോപാൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ബേബി, വിഷ്ണു വിനോദ്, അബ്ദുൽ ബാസിത്, സിജോമോൻ ജോസഫ്, വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി, കെഎം ആസിഫ്, വിനോദ് കുമാർ, മനു കൃഷ്ണൻ, വരുൺ നായനാർ, അജ്നാസ് എം, മിഥുൻ പികെ, സൽമാൻ നിസാർ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു