കായികം

'ഈ കളിയാണെങ്കില്‍ വേഗം മടങ്ങാം'- ഓസീസിനെ വിമര്‍ശിച്ച് മുന്‍ നായകന്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ലോകകപ്പില്‍  തുടര്‍ച്ചയായ രണ്ട് തോല്‍വികളുടെ ഞെട്ടലിലാണ് ഓസ്‌ട്രേലിയ. ഇന്ത്യയോടും പിന്നാലെ ദക്ഷിണാഫ്രിക്കയോടും അവര്‍ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. പിന്നാലെ വന്‍ വിമര്‍ശനങ്ങളും അവര്‍ക്കു നേരെ ഉയരുന്നു. 

ലോകകപ്പ് ജയിച്ച മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് അവരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. ലോകകപ്പ് മുന്നില്‍ കണ്ട് ഓസ്‌ട്രേലിയ എന്തു ഒരുക്കമാണ് നടത്തിയതെന്നു ക്ലാര്‍ക്ക് ചോദിക്കുന്നു. ഈ പ്രകടനങ്ങളാണ് ആവര്‍ത്തിക്കുന്നതെങ്കില്‍ ഇന്ത്യന്‍ പിച്ചിലെ ഓസീസ് സാധ്യതകള്‍ക്ക് വലിയ ആയുസില്ലെന്നു ക്ലാര്‍ക്ക് വ്യക്തമാക്കുന്നു.

'ഇനി ശ്രീലങ്കയെയാണ് നേരിടേണ്ടത്. അവരോടുള്ള പോരാട്ടം കഠിനമായിരിക്കും. പിന്നെ പാകിസ്ഥാനുമായും ഏറ്റുമുട്ടാനുണ്ട്. വരാനിരിക്കുന്ന പോരാട്ടങ്ങളെല്ലാം വലിയ വെല്ലുവിളിയായി നില്‍ക്കുന്നു. ഈ കളിയാണെങ്കില്‍ പ്രതീക്ഷകള്‍ അധികം വേണ്ടി വരില്ല.' 

'ദക്ഷിണാഫ്രിക്കയോടു ഈ തരത്തിലാണ് കളിച്ചത്. അപ്പോള്‍ ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ ടീമുകളെ എങ്ങനെ നേരിടും എന്നതിലാണ് എനിക്കിപ്പോള്‍ ആശങ്ക കൂടുതലുള്ളത്.' 

'ഇന്ത്യന്‍ മണ്ണിലെ ടെസ്റ്റ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പ് മോശമായിരുന്നു. സമാനമാണ് ലോകകപ്പിനായുള്ള ടീമിന്റെ ഒരുക്കവും. ടീമിനോടു ഒരു അനാദരവും എനിക്കില്ല. എന്നാല്‍ തുറന്നു പറയട്ടെ ഓസ്‌ട്രേലിയ കുറച്ചു കാലമായി വെല്ലുവിളികളെ അതിജീവിക്കാന്‍ മറന്നു പോകുന്നു'- ക്ലാര്‍ക്ക് തുറന്നടിച്ചു.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു