കായികം

കരകയറ്റി സൗദ് ഷക്കീല്‍- ഷദബ് ഖാന്‍ സഖ്യം; 250 കടന്ന് പാകിസ്ഥാന്‍, 8 വിക്കറ്റുകള്‍ വീണു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ തകര്‍ച്ചയില്‍ നിന്നു കരകയറി പാകിസ്ഥാന്‍. ആറാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച സൗദ് ഷക്കീല്‍- ഷദബ് ഖാന്‍ സഖ്യം ടീമിനെ 200 കടത്തി. സൗദ് അര്‍ധ സെഞ്ച്വറി നേടി മടങ്ങി. 

ഇരുവരും ചേര്‍ന്നു 84 റണ്‍സ് ചേര്‍ത്താണ് ടീമിനെ രക്ഷിച്ചത്. അഞ്ചിനു 141 റണ്‍സെന്ന നിലയിലാണ് ഇരുവരും ഒന്നിച്ചത്. സൗദ് 52 പന്തില്‍ ഏഴ് ഫോറുകള്‍ സഹിതം 52 റണ്‍സെടുത്തു. ഷദബ് ഖാന്‍ 36 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 43 റണ്‍സും കണ്ടെത്തി. 

മുഹമ്മദ് നവാസ് 23 റണ്‍സുമായും മു​​ഹമ്മദ് വാസിം 6 റണ്‍സുമായും ക്രീസിൽ. ഷഹീന്‍ അഫ്രീദി 2 റണ്‍സുമായി മടങ്ങി. 44 ഓവര്‍ പിന്നിടുമ്പോള്‍ പാകിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെന്ന നിലയില്‍. 

നേരത്തെ ക്യാപ്റ്റന്‍ ബാബര്‍ അസം അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

65 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം ബാബര്‍ 50 റണ്‍സെടുത്തു. മുഹമ്മദ് റിസ്വാന്‍ 31 റണ്‍സുമായി മടങ്ങി. ഓപ്പണര്‍മാരായ അബ്ദുല്ല ഷഫീഖ് (9), ഇമാം ഉള്‍ ഹഖ് (12) എന്നിവരെയാണ് ആദ്യം നഷ്ടമായത്. മുഫ്തിഖര്‍ അഹമ്മദ് ഒരു സിക്‌സും ഫോറും സഹിതം 21 റണ്‍സുമായി മടങ്ങി. 

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മാര്‍ക്കോ ജന്‍സന്‍, ടബ്‌രിസ് ഷംസി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ജെറാള്‍ഡ് കോറ്റ്‌സി ഒരു വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു