കായികം

പാകിസ്ഥാന് വന്‍ തിരിച്ചടി; നിര്‍ണായക പോരില്‍ സൂപ്പര്‍ പേസര്‍ ഇല്ല

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായക പോരാട്ടത്തിന് പാകിസ്ഥാന്‍ ഇന്ന് ഇറങ്ങുമ്പോള്‍ അവര്‍ക്ക് വന്‍ തിരിച്ചടി. പേസര്‍ ഹസന്‍ അലിക്ക് ഇന്നത്തെ മത്സരം നഷ്ടമാകും. താരത്തിന് ഇന്നലെ രാത്രി മുതല്‍ കടുത്ത പനിയാണെന്നും ഇന്നത്തെ മത്സരത്തില്‍ താരം കളിക്കില്ലെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. 

നസീം ഷായ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് പകരക്കാരനായി ഹസന്‍ അലി ടീമിലെത്തിയത്. അഞ്ച് മത്സരങ്ങളില്‍ പാകിസ്ഥാനായി ലോകകപ്പില്‍ കളിച്ച താരം എട്ട് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. മികച്ച ഫോമില്‍ നില്‍ക്കുന്ന ഹസന്‍ അലിയുടെ അഭാവം ടീമിനെ ബാധിക്കും. താരത്തിനു പകരം വസിം ജൂനിയർ ടീമിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച് തുടങ്ങിയ പാകിസ്ഥാന് പിന്നീട് ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകളോടു തുടരെ തോല്‍ക്കേണ്ടി വന്നിരുന്നു. ഇതോടെ അവരുടെ സെമി സാധ്യതകളും തുലാസിലായി. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കേണ്ട അവസ്ഥയിലാണ് ടീം നില്‍ക്കുന്നത്. ഇന്നത്തെ മത്സരം അതിനാല്‍ അവര്‍ക്ക് അതി നിര്‍ണായകമാണ്. അതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത അസാന്നിധ്യം ടീമിനു തലവേദനയാകുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം