കായികം

പാകിസ്ഥാനെ അട്ടിമറിച്ചു; അഫ്ഗാന്‍ താരത്തിന് പത്ത് കോടി  വാഗ്ദാനം ചെയ്‌തോ?; വിശദീകരിച്ച്‌ രത്തന്‍ ടാറ്റ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെ അട്ടിമറിച്ചതിന് പിന്നാലെ അഫ്ഗാന്‍ താരം റാഷിദ് ഖാന് പാരിതോഷികം പ്രഖ്യാപിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് രത്തന്‍ ടാറ്റ. പാകിസ്ഥാനെതിരെയുള്ള അഫ്ഗാനിസ്ഥാന്റെ അട്ടിമറി ജയത്തില്‍ ടീമിലെ ഓള്‍റൗണ്ടര്‍ താരമായ റാഷിദ് ഖാന് പത്ത് കോടി രൂപ പാരിതോഷികം പ്രഖ്യാപ്പിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളി രത്തന്‍ ടാറ്റ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 

''അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോ ഏതെങ്കിലും ക്രിക്കറ്റ് താരത്തിനോ പാരിതോഷികം പ്രഖ്യാപിച്ചിട്ടില്ല. എനിക്ക് ക്രിക്കറ്റുമായി ഒരു ബന്ധവുമില്ല, വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്ന സന്ദേശങ്ങളോ ഇത്തരത്തില്‍ പ്രചരിക്കുന്ന വീഡിയോകളോ വിശ്വസിക്കരുത്. എന്റെ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന വിവരങ്ങളല്ലാതെ മറ്റൊന്നും വിശ്വസിക്കരുത്.'' രത്തന്‍ ടാറ്റ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ലോകകപ്പില്‍ തിങ്കളാഴ്ചത്തെ മത്സരത്തിലാണ് പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന്‍ അട്ടിമറി ജയം നേടിയത്. ടൂര്‍ണമെന്റിലെ അഫ്ഗാന്റെ
രണ്ടാമത്തെ സര്‍പ്രൈസ് ജയമായിരുന്നു ഇത്. ഏകദിന ഫോര്‍മാറ്റില്‍ പാകിസഥാനെതിരെയുള്ള അഫ്ഗാന്റെ ആദ്യത്തെ ജയം കൂടിയായിരുന്നു ഇത്. 

ചെന്നൈയില്‍ ഓള്‍റൗണ്ട് മികവ് കാണിച്ചാണ് അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെതിരെ എട്ട് വിക്കറ്റ് ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഓപ്പണിങ് ജോഡികളായ റഹ്മാനുല്ല ഗുര്‍ബാസ്(65), ഇബ്രാഹിം സാദ്രാന്‍(87) എന്നിവരെ കൂടാതെ റഹ്മത്ത് ഷാ(77) എന്നിവരുടെ പ്രകടനവും നിര്‍ണായകമായിരുന്നു. ടൂര്‍ണമെന്റില്‍ പാകിസ്ഥനെതിരെയും ഇംഗ്ലണ്ടിനെതിരെയുമാണ് അഫ്ഗാന്‍ അട്ടിമറി ജയം നേടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു