കായികം

പാകിസ്ഥാന് ടോസ് നഷ്ടം; ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുത്തു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുത്തു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് മത്സരം. ആറു മത്സരങ്ങളില്‍ നിന്നും നാലു പോയിന്റുള്ള പാകിസ്ഥാന് സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളെല്ലാം വന്‍ മാര്‍ജിനില്‍ വിജയിക്കേണ്ടതുണ്ട്.

ഒപ്പം മറ്റു ടീമുകളുടെ മത്സരഫലവും പാകിസ്ഥാന് നിര്‍ണായകമാണ്. ലോകകപ്പില്‍ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് തുടങ്ങിയ പാകിസ്ഥാന്‍, പിന്നീട് തുടരെ നാലു കളികളിലും പരാജയപ്പെടുകയായിരുന്നു. അഫ്ഗാനിസ്ഥാനോടേറ്റ അപ്രതീക്ഷിത തോല്‍വി ടീമിന് അകത്തും പുറത്തും പൊട്ടിത്തെറിക്ക് വഴിവെച്ചു.

ടൂര്‍ണമെന്റില്‍ നിന്നു പുറത്തായാലും ബാക്കിയുള്ള മൂന്ന് മത്സരങ്ങളും വിജയിച്ച് നാട്ടിലേക്ക് മടങ്ങാനാകും പാകിസ്ഥാന്റെ ശ്രമം. തുടര്‍തോല്‍വിയെത്തുടര്‍ന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് കഴിഞ്ഞദിവസം രാജിവെച്ചിരുന്നു.

മറുവശത്ത് ആറു മത്സരങ്ങളില്‍ നിന്നും രണ്ടു പോയിന്റ് മാത്രമുള്ള ബംഗ്ലാദേശിന്റെ ലോകകപ്പിലെ സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച സ്ഥിതിയാണ്. ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ലോകകപ്പാണ് ഇതെന്ന് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു