കായികം

'എന്റെ ഭാര്യ സഞ്ജന സ്‌പോര്‍ട്‌സ് അവതാരകയാണ്'; കരിയര്‍ അവസാനിച്ചുവെന്ന് പറഞ്ഞവര്‍ക്ക് ബുമ്രയുടെ മറുപടി 

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 100 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രയുടെ മൂന്ന് വിക്കറ്റ് പ്രകടനവും മത്സരത്തില്‍ നിര്‍ണായകമായിരുന്നു. ഇന്ത്യയെ 239 റണ്‍സിന് ഇംഗ്ലണ്ട് പുറത്താക്കിയപ്പോള്‍ ബൗളര്‍മാരുടെ കരുത്തില്‍ അതേ നാണയത്തില്‍ തന്നെ ഇന്ത്യയും തിരിച്ചടിച്ചു. 

ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ആറാം ജയത്തിന് പിന്നാലെ തന്നെ കുറിച്ചുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ക്കും ബുമ്ര മറപടി നല്‍കി. തകര്‍പ്പന്‍ പ്രകടനത്തിലൂടെ ദേശീയ ടീമിലേക്ക് മികച്ച തിരിച്ചുവരവാണ്‌ താരം നടത്തിയത്. പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി താരം വിശ്രമത്തിലായിരുന്നു. ബുമ്രയുടെ കരിയര്‍ അവസാനിച്ചുവെന്ന് തരത്തില്‍ പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു താരത്തിന്റെ ടീമിലേക്കുള്ള തിരിച്ച് വരവ്. 

''എന്റെ ഭാര്യ സഞ്ജന ഗണേശന്‍ ടെലിവിഷന്‍ സ്‌പോര്‍ട്‌സ് അവതാരകയാണ്. അതുകൊണ്ടുതന്നെ എന്റെ കരിയറിനെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളും ഞാന്‍ ഇനി തിരിച്ചുവരാന്‍ പോകുന്നില്ലെന്ന വാദങ്ങളുമെല്ലാം ഞാനും കേട്ടിരുന്നു. എന്നാല്‍ ഇതൊന്നും എനിക്ക് പ്രശ്‌നമായിരുന്നില്ല ഇപ്പോള്‍ തിരിച്ചുവന്നല്ലോ, അതാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. തിരിച്ചുവന്നു കഴിഞ്ഞപ്പോഴാണ് ഈ കളിയെ ഞാനെത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് മനസിലാക്കിയത്. ഒന്നും വെട്ടിപ്പിടിക്കാനല്ല എന്റെ ശ്രമം. ഓരോ മത്സരവും ആസ്വദിച്ച് കളിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ബുമ്ര പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയപ്പോള്‍ ഏറെ സമ്മര്‍ദം നേരിട്ടതായും ബുമ്ര പറഞ്ഞു.'' ഞങ്ങളെ സമ്മര്‍ദത്തിലാക്കിയത് ഞങ്ങള്‍ക്ക് നല്ല വെല്ലുവിളിയായിരുന്നു. തുടക്കത്തിലെ വിക്കറ്റുകള്‍ ഞങ്ങള്‍ക്ക് നഷ്ടമായി. ഫീല്‍ഡില്‍ ഞങ്ങള്‍ക്ക് വളരെയധികം പരിശ്രമിക്കേണ്ടിവന്നു. എന്നാല്‍ മത്സര ഫലത്തില്‍ വളരെ അധികം സന്തോഷം തോന്നി, ഞങ്ങള്‍ ആദ്യം ഫീല്‍ഡിംഗ് ചെയ്യുന്നതാണ് നല്ലത്, കുറച്ച് മത്സരങ്ങളില്‍ ഞങ്ങള്‍ അത് തന്നെയാണ് ചെയ്യുന്നത്. കാരണം ഞാന്‍ കളിച്ച മുന്‍ പരമ്പരകളില്ലെല്ലാം ഇന്ത്യ ചേസ് ചെയ്താണ് വിജയിച്ചത്'' ബുമ്ര പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു