കായികം

കണ്ണഞ്ചിപ്പിക്കുന്ന ഫ്രീകിക്ക്, മെസി തുടങ്ങി; ഇക്വഡോറിനെ പരാജയപ്പെടുത്തി അര്‍ജന്റീന - വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് ഐറീസ്: 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇക്വഡോറിനെ പരാജയപ്പെടുത്തി അര്‍ജന്റീന.  ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ നിര്‍ത്തിയേടത്തുനിന്ന് തുടങ്ങിയ ലയണല്‍ മെസിയാണ് യോഗ്യതാമത്സരത്തില്‍ ടീമിന്റെ ആദ്യ ഗോള്‍ നേടിയത്. 78-ാം മിനിറ്റില്‍ കണ്ണഞ്ചിക്കുന്ന ഫ്രീകിക്കിലൂടെയാണ് മെസി ഗോള്‍ നേടിയത്. ഇടതുകാല്‍ കൊണ്ട് തൊടുത്തുവിട്ട ഫ്രീകിക്കിന് മുന്നില്‍ നോക്കിനില്‍ക്കാനെ ഗോളിക്ക് സാധിച്ചുള്ളൂ.

പ്രതിരോധത്തിന്റെ സകല പാഠങ്ങളും പുറത്തെടുത്തിട്ടും മെസിയെ പിടിച്ചുകെട്ടാന്‍ ഇക്വഡോറിന് കഴിഞ്ഞില്ല. ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന കീഴടക്കിയത്. കളിയില്‍ വ്യക്തമായ മേധാവിത്വം നേടിയ അര്‍ജന്റീനക്കെതിരെ പ്രതിരോധം തീര്‍ത്ത് പൊരുതാനാണ് ഇക്വഡോര്‍ ശ്രമിച്ചത്. ആദ്യപകുതിയില്‍ 71 ശതമാനം സമയവും പന്തിന്റെ നിയന്ത്രണം മെസിയുടെയും കൂട്ടുകാരുടെയും പാദങ്ങളിലായിരുന്നു. 

ഇടതടവില്ലാതെ ആതിഥേയര്‍ എതിര്‍ഗോള്‍മുഖം ലക്ഷ്യമാക്കി പന്തുകള്‍ തൊടുത്തുവിട്ടെങ്കിലും ഇക്വഡോറിന്റെ പ്രതിരോധനിര ലോക ചാമ്പ്യന്മാരുടെ നീക്കങ്ങളെ ഒട്ടുമുക്കാല്‍ നേരവും പിടിച്ചുകെട്ടി. പരുക്കനടവുകള്‍ മത്സരത്തിലുടനീളം നിറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍