കായികം

ഉടച്ചു വാർക്കാൻ നാ​ഗൽസ്മാൻ തന്നെ; പുതിയ പരിശീലകനെ നിയമിച്ച് ജർമനി ഫുട്ബോൾ ടീം

സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ജർമൻ ഫുട്ബോൾ ടീമിനെ ഉടച്ചു വാർക്കാനുള്ള ചുമതല യുവ പരിശീലകരിൽ ശ്രദ്ധേയനായ മുൻ ബയേൺ മ്യൂണിക്ക് കോച്ച് ജൂലിയൻ നാ​ഗൽസ്മാനു തന്നെ. ഹാൻസി ഫ്ലിക്കിന്റെ പകരക്കാരനായി നാ​ഗൽസ്മാനെ നിയമിച്ചതായി ജർമനി ഫുട്ബോൾ അധികൃതർ സ്ഥിരീകരിച്ചു. അടുത്ത വർഷം ജർമൻ മണ്ണിൽ അരങ്ങേറുന്ന യൂറോ കപ്പ് പോരാട്ടം വരെയാണ് നാ​ഗൽസ്മാന്റെ നിയമനം. അതിനു ശേഷം ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പായിരിക്കും ജര്‍മനിയുടെ മുഖ്യ പരിശീലകന്‍. 

ആധുനിക ഫുടേ്‌ബോളിലെ ഏറ്റവും പ്രതിഭാധനനായ പരിശീലകന്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ് 36കാരനായ നാഗല്‍സ്മാന്‍. 28ാം വയസില്‍ ഹോഫന്‍ഹെയിമിന്റെ പരിശീലകനായി കോച്ചിങ് കരിയര്‍ ആരംഭിച്ച നാഗല്‍സ്മാന്‍ പിന്നീട് ആര്‍ബി ലെയ്പ്‌സിഗിന്റെ കോച്ചായി. അവരെ ചാമ്പ്യന്‍സ് ലീഗ് യോഗ്യരാക്കിയതടക്കമുള്ള നേട്ടങ്ങള്‍. 

അതിനു പിന്നാലെയാണ് 2021ല്‍ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനായി എത്തിയത്. ബയേണിനൊപ്പം ബുണ്ടസ് ലീഗ, രണ്ട് തവണ ജര്‍മന്‍ സൂപ്പര്‍ കപ്പ് കിരീട നേട്ടങ്ങള്‍. 2019-20ല്‍ യുവേഫയുടെ മികച്ച പരിശീലകനുള്ള പുരസ്‌കാരം നേടിയിരുന്നു. 2017ല്‍ ജര്‍മന്‍ ഫുട്‌ബോള്‍ മാനേജര്‍ പുരസ്‌കാരവും സ്വന്തമാക്കി. 

2020ലെ യൂറോ കപ്പിനു പിന്നാലെ ജോക്വിം ലോ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് മുന്‍ ബയേണ്‍ പരിശീലകനും 2014ല്‍ ലോകകപ്പ് നേടിയ ജര്‍മന്‍ ടീം അസിസ്റ്റന്റ് കോച്ചുമായ ഹാന്‍സി ഫ്‌ളിക്കിനെ പരിശീലകനായി നിയമിച്ചത്. എന്നാല്‍ ടീമിന്റെ പ്രകടനം ദയനീയമായിരുന്നു. 

ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായ ടീം സമീപ കാലത്ത് അഞ്ചില്‍ നാല് മത്സരങ്ങളും തോറ്റു. പോളണ്ട്, കൊളംബിയ പിന്നാലെ ജപ്പാനോടും തോറ്റതോടെയാണ് ഫ്‌ളിക്കിന്റെ കസേര തെറിച്ചത്. അതിനു ശേഷം ദേശീയ ഫുട്‌ബോള്‍ ടീം ഡയറക്ടറും മുന്‍ ക്യാപ്റ്റനും കോച്ചുമായ റൂഡി വോളറുടെ താത്കാലിക പരിശീലനത്തില്‍ ജര്‍മനി ഫ്രാന്‍സിനെ നേരിടാനിറങ്ങി. 2-1ന്റെ ജയവും സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു