കായികം

മൂന്ന് ഫോര്‍മാറ്റിലും ഒന്നാമത്;  ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ദുബായ്:  ഓസ്ട്രലിയക്കെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ വിജയത്തോടെ ഐസിസിയുടെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമതെത്തി. ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയാണ് ഒന്നാമത്. ബദ്ധവൈരികളായ പാകിസ്ഥാനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം.

വെള്ളിയാഴ്ച ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് വിജയം നേടിയിരുന്നു. ഈ വിജയത്തോടെയാണ് ഇന്ത്യ ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. 116 പോയിന്റുമായാണ് പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തിയത്. പാകിസ്ഥാനുള്ളത് 115 പോയിന്റാണ്.


ടെസ്റ്റ്, ടി20 ചാര്‍ട്ടില്‍ ഇന്ത്യ നേരത്തെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഏകദിനത്തിലും ഈ നേട്ടം കൈവരിച്ചതോടെയാണ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ഒന്നാമതെത്തിയത്. പുരുഷ ക്രിക്കറ്റില്‍ ഇത് രണ്ടാം തവണയാണ് ഒരുരാജ്യം മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തുന്നത്. 2012ല്‍ ദക്ഷിണാഫ്രിക്ക ഈ നേട്ടം കൈവരിച്ചിരുന്നു. റാങ്കിങ് പോയിന്റില്‍ രണ്ട് പോയിന്റ് കുറഞ്ഞെങ്കിലും ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. ഞായറാഴ്ച ഇന്‍ഡോറിലാണ് ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

വനിതാ ​ഗുസ്തി താരങ്ങളെ ലൈം​ഗികമായി പീഡിപ്പിച്ചു; ബ്രിജ്ഭൂഷനെതിരെ കോടതി കുറ്റം ചുമത്തി

ഇന്ത്യയുടെ 'അഭിമാന ജ്വാല'- ഏഷ്യൻ പവർ ലിഫ്റ്റിങിൽ നാല് മെഡലുകൾ നേടി മലയാളി താരം

ജസ്റ്റിന്‍ ബീബർ- ഹെയ്‌ലി പ്രണയകഥ

'ലോകകപ്പില്‍ വിരാട് കോഹ്‌ലി ഓപ്പണറായി ഇറങ്ങണം'