കായികം

ഒന്നും രണ്ടും അല്ല... അടിച്ചു കൂട്ടിയത് 16 ഗോളുകള്‍! ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ 'വെടിക്കെട്ട്' തുടക്കമിട്ട് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ നിറയെ ഗോളടിച്ച് തകര്‍പ്പന്‍ തുടക്കമിട്ട് ഇന്ത്യ. ഉസ്‌ബെക്കിസ്ഥാനെ മറുപടിയില്ലാത്ത 16 ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്! 

എട്ട് ഇന്ത്യന്‍ താരങ്ങള്‍ ഗോളുകള്‍ പങ്കിട്ടു. ലളിത് ഉപാധ്യായ്, വരുണ്‍ കുമാര്‍ എന്നിവര്‍ നാല് വീതം ഗോളുകള്‍ നേടി. മന്‍ദീപ് സിങ് ഹാട്രിക്കും സ്വന്തമാക്കി. 

ജയത്തോടെ മൂന്ന് തവണ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍മാരായ ഇന്ത്യ പൂള്‍ എയില്‍ ഒന്നാം സ്ഥാനത്ത്. പൂള്‍ എ, ബിയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിയില്‍ കടക്കുക. 

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ അഭാവത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് ഗോളുകള്‍ക്കായിരുന്നു മുന്നില്‍. 

എഴ്, 24, 37, 53 മിനിറ്റുകളിലാണ് ലളിത് ഗോളുകള്‍ നേടിയത്. വരുണ്‍ 12, 36, 50, 52 മിനിറ്റുകളിലും ലക്ഷ്യം കണ്ടു. 18, 27, 28 മിനിറ്റുകളിലാണ് മന്‍ദീപ് ഗോളുകള്‍ നേടിയത്. 17ാം മിനിറ്റില്‍ അഭിഷേക്, 38ല്‍ അമിത് രോഹിദാസ്, 42ല്‍ സുഖ്ജീത്, 43ല്‍ ഷംഷേര്‍ സിങ്, 57ല്‍ സഞ്ജയ് എന്നിവരും ശേഷിച്ച ഗോളുകള്‍ ലക്ഷ്യത്തിലെത്തിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ

വകുപ്പു തല നടപടി തീരുംവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രം; അന്തിമ ഉത്തരവു വരെ കാക്കണമെന്ന് ഹൈക്കോടതി

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍