കായികം

ചരിത്രനേട്ടം, ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം ആദ്യമായി ഫൈനലില്‍: ദക്ഷിണ കൊറിയയെ തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം. ചരിത്രത്തില്‍ ആദ്യമായി പുരുഷ ടീം ഫൈനലില്‍ കയറി. ദക്ഷിണ കൊറിയയെ 3-2 ന് തോല്‍പ്പിച്ചാണ് ടീം വെള്ളിമെഡല്‍ ഉറപ്പിച്ചത്. 

ലോക ചാമ്പ്യന്‍ ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവും മലയാളിയുമായ എച്ച് എസ് പ്രണോയ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. കൂടാതെ മലയാളി താരം അര്‍ജുന്‍ രാമചന്ദ്രനും ടീമിലുണ്ടായിരുന്നു. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ചൈനയെ നേരിടും. 

37 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് ബാഡ്മിന്റണില്‍ മെഡല്‍ നേടുന്നത്. 1986ല്‍ സയേദ് മോദിയാണ് വെങ്കലം നേടുന്നത്. 1982ലും 1974ലും ഇന്ത്യ വെങ്കലം നേടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍