പ്രതീകാത്മകം
പ്രതീകാത്മകം ട്വിറ്റര്‍
കായികം

ഉത്തേജക മരുന്നടിച്ച് ചൈനീസ് താരങ്ങള്‍ ഒളിംപിക്‌സില്‍ മെഡല്‍ നേടി! വിവാദം

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: 2020ലെ ടോക്യോ ഒളിംപിക്‌സിനു തൊട്ടു മുന്‍പ് 23 ചൈനീസ് നീന്തല്‍ താരങ്ങള്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. ഈ താരങ്ങള്‍ക്ക് വിലക്കില്ലാതെ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ സാധിച്ചെന്നു വെളിപ്പെടുത്തല്‍. ഫലം പോസിറ്റീവായിട്ടും ചൈനീസ് അധികൃതരുടെ മറുപടിയില്‍ തൃപ്തി രേഖപ്പെടുത്തി ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) താരങ്ങള്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയെന്നും വെളിപ്പെടുത്തലുണ്ട്. നാല് വര്‍ഷത്തെ വിലക്കടക്കം താരങ്ങള്‍ക്ക് ശിക്ഷ ലഭിക്കേണ്ട സംഭവത്തിലാണ് വെളിപ്പെടുത്തല്‍

23 താരങ്ങളുടെ പരിശോധനാ ഫലം പുറത്തു വന്നപ്പോള്‍ ഇവരുടെ ശരീരത്തില്‍ നിരോധിത മരുന്നായ ട്രൈമെറ്റാസിഡിന്റെ അംശങ്ങള്‍ കണ്ടെത്തിയെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഷയത്തില്‍ ചൈനീസ് അധികൃതര്‍ നല്‍കിയ മറുപടിയോടു യോജിപ്പ് രേഖപ്പെടുത്തിയാണ് താരങ്ങള്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയത്.

വിഷയത്തില്‍ വാഡയേയും ചൈനയേയും വിമര്‍ശിച്ച് അമേരിക്ക രംഗത്തെത്തി. മത്സരത്തില്‍ ജയിക്കാന്‍ 23 ചൈനീസ് താരങ്ങള്‍ ഉത്തേജക മരുന്നു ഉപയോഗിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നു യുഎസ് ഉത്തേജക വിരുദ്ധ ഏജന്‍സി കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങള്‍ നടുത്തുന്നവര്‍ക്കെതിരെ നടപടി വേണം. വിഷയത്തിന്റെ ഉത്തരവാദിത്വം വാഡയും ചൈനയും ഏറ്റെടുക്കണമെന്നും യുഎസ് ഉത്തേജക വിരുദ്ധ ഏജന്‍സി ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന ട്രൈമെറ്റാസിഡിനെന്നും ഇത് ഉത്തേജക മരുന്നല്ലെന്നും ചൈനീസ് അധികൃതര്‍ വ്യക്തമാക്കി. മരുന്ന് മായം ചേര്‍ന്നതാണ് ഫലം പോസിറ്റീവ് ആയി വരാന്‍ കാരണമെന്നും ചൈനീസ് അധികൃതര്‍ വാഡയ്ക്ക് മറുപടി നല്‍കിയിരുന്നു. ഈ മറുപടികളിലാണ് വാഡ തൃപ്തി രേഖപ്പെടുത്തിയത്.

വിഷയം വിവാദമാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നു ചൈനീസ് ഉത്തേജക വിരുദ്ധ ഏജന്‍സി കുറ്റപ്പെടുത്തി. താരങ്ങള്‍ ഇക്കാര്യത്തില്‍ നിരപരാധികളാണെന്നു അന്നു വ്യക്തമാക്കിയിരുന്നു. മരുന്നിലെ മായമാണ് ഫലം പോസിറ്റീവാകാന്‍ കാരണമെന്നും ചൈനീസ് അധികൃതര്‍ ആവര്‍ത്തിച്ചു. എല്ലാ നിലയ്ക്കും ചൈന അന്വേഷണം നടത്തിയ ശേഷമാണ് വാഡയ്ക്ക് മറുപടി നല്‍കിയത്. ഇക്കാര്യം വാഡ, വേള്‍ഡ് അക്വാറ്റിക്‌സ് അധികൃതരെ അറിയിച്ചിരുന്നു. തങ്ങളുടെ വാദങ്ങളോടു ഇരു ബോഡികളും യോജിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

മരുന്നില്‍ മായമുണ്ടായിരുന്നോ എന്നു തെളിയിക്കാന്‍ സാധിക്കില്ലെന്നായിരുന്നു വാഡയുടെ മറുപടി. അതിനാലാണ് ചൈനീസ് അധികൃതരുടെ മറുപടി അംഗീകരിച്ച് താരങ്ങള്‍ക്ക് മത്സരിക്കാന്‍ അനുവാദം നല്‍കിയതെന്നും വാഡ അധികൃതര്‍ പറയുന്നു.

30 അംഗ നീന്തല്‍ സംഘമാണ് ടോക്യോ ഒളിംപിക്‌സില്‍ ചൈനയ്ക്കായി മത്സരിച്ചത്. മൂന്ന് സ്വര്‍ണമടക്കം ടീം ആറ് മെഡലുകള്‍ നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി