ഒലി പോപ്പിനെ പുറത്താക്കുന്ന ജസ്പ്രിത് ബുംറ
ഒലി പോപ്പിനെ പുറത്താക്കുന്ന ജസ്പ്രിത് ബുംറ പിടിഐ
കായികം

'ജാസ് ബോള്‍!'- ആറ് വിക്കറ്റുകള്‍ വീഴ്ത്തി ബുംറ, ഇംഗ്ലണ്ട് 253ന് പുറത്ത്; ഇന്ത്യക്ക് ലീഡ്

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 396 റണ്‍സില്‍ പുറത്തായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ 253 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് 143 റണ്‍സ് ലീഡ്.

ഇന്ത്യക്കായി ജസ്പ്രിത് ബുംറ ആറ് വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു.

വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സ് വരെയെത്തിയ ഇംഗ്ലണ്ടിന്റെ ബെന്‍ ഡുക്കറ്റിനെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലായി.

ഡുക്കറ്റ് 21 റണ്‍സുമായി മടങ്ങി. ഒരറ്റത്ത് സഹ ഓപ്പണര്‍ സാക് ക്രൗളി അര്‍ധ സെഞ്ച്വറിയുമായി മുന്നോട്ടു പോയി. ഒലി പോപ്പ് എത്തിയതോടെ ഇംഗ്ലണ്ട് വീണ്ടും ട്രാക്കില്‍.

സ്‌കോര്‍ 114ല്‍ നില്‍ക്കെ അതുവരെ ചെറുത്തു നിന്ന സാക് ക്രൗളി മടങ്ങി. താരം 76 റണ്‍സെടുത്തു. രണ്ടാം വിക്കറ്റ് 114ലും മൂന്നാം വിക്കറ്റ് 123 റണ്‍സിലും നാലാം വിക്കറ്റ് 136 റണ്‍സിലും ഇംഗ്ലണ്ടിനു നഷ്ടമായി.

ഒലി പോപ്പ് 23 റണ്‍സുമായി നില്‍ക്കെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ ജോ റൂട്ടിനേയും മടക്കി ബുംറ ഇംഗ്ലണ്ടിനു ഇരട്ട പ്രഹരം നല്‍കി. റൂട്ട് വെറും അഞ്ച് റണ്‍സില്‍ പുറത്ത്.

മികച്ച രീതിയില്‍ തുടങ്ങിയ ജോണി ബെയര്‍സ്റ്റോയേയും ബുംറ പുറത്താക്കി ഇംഗ്ലണ്ടിനെ പ്രഹരിച്ചു. താരം 25 റണ്‍സെടുത്തു.

പിന്നീട് ബെന്‍ സ്റ്റോക്‌സിന്റെ പ്രകടനം ഇംഗ്ലണ്ടിനു നിര്‍ണായകമായി. താരം 47 റണ്‍സെടുത്തു. വാലറ്റത്ത് 21 റണ്‍സെടുത്ത ടോം ഹാര്‍ട്‌ലിയും അല്‍പ്പം പിടിച്ചു നിന്നു.

നേരത്തെ യശസ്വി ജയ്സ്വാളിന്റെ കന്നി ഇരട്ട ശതകമാണ് (209) ഇന്ത്യക്ക് കരുത്തായത്. 19 ഫോറും ഏഴ് സിക്സും സഹിതമായിരുന്നു താരത്തിന്റെ കിടയറ്റ ഇന്നിങ്സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നേബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു

രാജ്യത്ത് മൂന്നാം സ്ഥാനം; ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സര്‍വകലാശാലയ്ക്ക് നേട്ടം