അണ്ടര്‍19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ - ഓസ്‌ട്രേലിയ പോരാട്ടം
അണ്ടര്‍19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ - ഓസ്‌ട്രേലിയ പോരാട്ടം ഐസിസി
കായികം

ചേട്ടന്‍മാര്‍ കൈവിട്ട ലോകകിരീടം; എതിരാളികള്‍ ഓസ്‌ട്രേലിയ,'അണ്ടര്‍ 19' ല്‍ കലി തീര്‍ക്കാന്‍ കൗമാരപ്പട

സമകാലിക മലയാളം ഡെസ്ക്

ബെനോനി: അണ്ടര്‍19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ - ഓസ്‌ട്രേലിയ പോരാട്ടം. സെമിയില്‍ പാക്കിസ്ഥാനെ വീഴ്ത്തിയാണ് ഓസ്‌ട്രേലിയ ഫൈനലില്‍ കടന്നത്. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ അഞ്ച് പന്തുകള്‍ ശേഷിക്കെ ഒരു വിക്കറ്റിനാണ് ഓസ്‌ട്രേലിയ പാകിസ്ഥാനെതിരെ ജയം നേടിയത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും സീനിയര്‍ ടീമുകള്‍ ഏകദിന ലോകകപ്പ് ഫൈനലിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഏറ്റുമുട്ടിയതിന് പിന്നാലെയാണ് കൗമാര ലോകകപ്പിലും ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ എത്തുന്നത്.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 48.5 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. 52 റണ്‍സ് വീതം നേടിയ അസന്‍ അവൈസും അറാഫത്ത് മിന്‍ഹാസുമാണു പാക്ക് നിരയില്‍ അര്‍ധ സെഞ്ചറി കുറിച്ചത്. ഷാമില്‍ ഹുസൈന്‍ 17 റണ്‍സ് നേടി. 9.5 ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റുകള്‍ കൊയ്ത ഓസ്‌ട്രേലിയന്‍ ബോളര്‍ ടോം സ്ട്രാക്കറുടെ മത്സരത്തില്‍ നിര്‍ണായകമായി.

മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയന്‍ നിരയില്‍ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഹാരി ഡിക്‌സണും(50) 49 റണ്‍സടിച്ച ഒലിവര്‍ പീക്കെയും 25 റണ്‍സെടുത്ത ടോം കാംപ്ബെല്ലുമൊഴികെ മറ്റാരും ഓസീസ് നിരയില്‍ തിളങ്ങിയില്ല. സാം കൊന്‍സ്റ്റാസ് (14), റാഫ് മക്മില്ലന്‍ (19) എന്നിവരാണ് ഓസ്‌ട്രേലിയയ്ക്കായി രണ്ടക്കം പിന്നിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം