​ഗോൾ നേടിയ അർജന്റീനയുടെ ആഹ്ലാദം
​ഗോൾ നേടിയ അർജന്റീനയുടെ ആഹ്ലാദം എക്സ്
കായികം

ബ്രസീലിന്റെ ആ മോഹവും അർജന്റീന തകർത്തു; പാരീസ് ഒളിമ്പിക്സിന് യോ​ഗ്യത ഇല്ല

സമകാലിക മലയാളം ഡെസ്ക്

കരാ​ക്സ്: അർജന്റീനയോട് എതിരില്ലാത്ത ഒരു ​ഗോളിന് തോറ്റതോടെ പാരീസ് ഒളിമ്പിക്സിൽ യോ​ഗ്യത നേടാതെ ബ്രസീൽ പുറത്ത്. കളിയുടെ 77-ാം മിനിറ്റിൽ ലൂസിയാനോ ഗോണ്ടൗ നേടിയ ​ഗോളാണ് അർജന്റീനയ്ക്ക് ഒളിമ്പിക്സ് പോരാ‍ട്ടത്തിലേക്ക് കളമൊരുക്കിയത്.

യോ​ഗ്യതാ റൗണ്ടിലെ ആദ്യ രണ്ട്‌ സ്ഥാനക്കാർക്കാണ്‌ പാരിസ്‌ ഒളിമ്പിക്‌സ്‌ യോഗ്യത. പരാഗ്വേയാണ്‌ ഒന്നാംസ്ഥാനത്ത്‌. രണ്ടാം സ്ഥാനക്കാരായാണ് അർജന്റീന യോ​ഗ്യത നേടിയത്. അണ്ടർ 23 ടീമുകളാണ്‌ ഗെയിംസിൽ പങ്കെടുക്കുക.

2004ന് ശേഷം ഇതാദ്യമായാണ് ബ്രസീൽ ഒളിമ്പിക്സിന് യോ​ഗ്യത നേടാതെ പോകുന്നത്. ‌ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് അർജന്റീന പാരീസിലേക്ക് പറക്കാനൊരുങ്ങുന്നത്. 2004-ലും 2008-ലും അർജന്റീനയായിരുന്നു ചാമ്പ്യന്മാർ.

2008ൽ ഒളിമ്പിക്സ് മെഡൽ നേടുന്നതിൽ ടീമിൽ നിർണായ പങ്കുവഹിച്ച മെസിയും പാരീസിൽ അർജിന്റീനയുടെ ഭാ​ഗമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. കരുത്തരായ മെസിയും ഡി മരിയയും എത്തുന്നതോടെ അർജീന്റീന ഇത്തവണ കപ്പുയർത്തുമെന്ന വിശ്വാസത്തിലാണ് ആരാധകർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

'തൊണ്ടിമുതലിലേക്ക് പോത്തണ്ണന്‍ വിളിച്ചില്ലായിരുന്നെങ്കില്‍ ദുബായ്ക്ക് പോകുമായിരുന്നു': രാജേഷ് മാധവന്‍

''അള്ളാഹുവേ, ഇടതുല്‍ മുഇമിനീങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നീ ജയിപ്പിക്കണേ''...

മരത്തെ കെട്ടിപ്പിടിച്ച് യുവാവിന് ഗിന്നസ് റെക്കോര്‍ഡ്; ഒരു മണിക്കൂറില്‍ 1,123 മരങ്ങള്‍, വിഡിയോ

നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസ്: രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം, അഞ്ചു ലക്ഷം രൂപ പിഴ