ഇന്ത്യന്‍ ടീം
ഇന്ത്യന്‍ ടീം ട്വിറ്റര്‍
കായികം

അഷ്മിത, അന്‍മോള്‍, ഗായത്രി, മലയാളി താരം ജോളി ട്രീസ! ബാഡ്മിന്റണില്‍ പുതു ചരിത്രമെഴുതി 'യുവ ഇന്ത്യ'

സമകാലിക മലയാളം ഡെസ്ക്

സെലംഗോര്‍: ഇന്ത്യന്‍ ബാഡ്മിന്റണ്‍ വനിതാ ടീം ചരിത്രത്തിലാദ്യമായി ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിചാമ്പ്യന്‍ഷിപ്സ് ഫൈനലില്‍. യുവ താരങ്ങളുടെ കരുത്തിലാണ് ഇന്ത്യയുടെ മുന്നേറ്റം. ചരിത്രത്തിലാദ്യമായി ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ മെഡലും ഉറപ്പിച്ചു.

യുവ താരങ്ങളായ അഷ്മിത ചലിഹ, അന്‍മോള്‍ ഖര്‍ബ് എന്നിവര്‍ സിംഗിള്‍സ് പോരാട്ടം വിജയിച്ച് ഫൈനലിലേക്ക് കടന്നു. ഡബിള്‍സില്‍ ഇതിഹാസ താരവും പരിശീലകനുമായ പുല്ലേല ഗോപീചന്ദിന്റെ മകളും ഇന്ത്യയുടെ ഭാവി വാഗ്ദാനവുമായ ഗായത്രി ഗോപീചന്ദ്, മലയാളി താരം ജോളി ട്രീസയും ചേര്‍ന്ന വനിതാ ഡബിള്‍സ് സഖ്യവും ഫൈനലുറപ്പിച്ചു. ജപ്പാനെ സെമിയില്‍ വീഴ്ത്തിയാണ് ഇന്ത്യ 3-2ന്റെ ലീഡുമായി ഫൈനലുറപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

24കാരിയായ അഷ്മിത മുന്‍ ലോക ഒന്നാം നമ്പര്‍ താരം നൊസോമി ഒകുഹാരയെ അട്ടിമറിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ തായ്‌ലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയുടെ സൂപ്പര്‍ താരം പിവി സിന്ധു അടക്കമുള്ളവര്‍ നേരത്തെ പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായിരുന്നു. എന്നാല്‍ യുവ താരങ്ങളുടെ കരുത്തിലാണ് ഇന്ത്യ മുന്‍ ചാമ്പ്യന്‍മാര്‍ കൂടിയായ ജപ്പാനെ സെമിയില്‍ അട്ടിമറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും ടോറസും കൂട്ടിയിടിച്ചു; 10 ലേറെ പേര്‍ക്ക് പരിക്ക്

കോഹ്‌ലി നിറഞ്ഞാടി; ബംഗളൂരുവിന് 60 റൺസ് ജയം, പ്ലേ ഓഫ് കടക്കാതെ പഞ്ചാബ് പുറത്ത്

ജെസ്‌നയുടെ തിരോധാനത്തില്‍ തുടരന്വേഷണം വേണോ?; കോടതി തീരുമാനം ഇന്ന്

പ്രണയപ്പക; പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ഇന്ന് വിധി

ഡ്രൈവിങ് ടെസ്റ്റുകൾ ഇന്ന് മുതൽ പുനരാരംഭിക്കും; സംഘർഷമുണ്ടായാൽ പൊലീസ് ഇടപെടും