യശ്വസി ജയ്‌സ്‌വാള്‍
യശ്വസി ജയ്‌സ്‌വാള്‍ പിടിഐ
കായികം

'ഡബിള്‍ അടിക്കാന്‍' പ്രചോദനമായത് രോഹിതും ജഡേജയും; ആ രഹസ്യം തുറന്നുപറഞ്ഞ് യശ്വസി ജയ്‌സ്‌വാള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയുടെയും രവീന്ദ്ര ജഡേജയുടെ ബാറ്റിങാണ് തനിക്ക് പ്രചോദനമായതെന്ന് യുവതാരം യശ്വസി ജയ്‌സ്‌വാള്‍. ആദ്യ ഇന്നിങ്‌സില്‍ ഓപ്പണറായ യശ്വശി പത്ത് റണ്‍സിന് പുറത്തായെങ്കിലും, സെഞ്ച്വറി നേടി ക്യാപ്റ്റന്‍ രോഹിതും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്‌കോര്‍ നാന്നൂറ് കടത്തിയത്.

രോഹിത് 131 റണ്‍സ് നേടിയപ്പോള്‍ ജഡേജ മത്സരത്തിലൂടെ തന്റെ നാലാം ടെസ്റ്റ് സെഞ്ച്വറി തികച്ചു. ഇരുവരുടെ മികച്ച പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറി നേടാന്‍ തനിക്ക് പ്രചോദനമായതെന്ന് ജയ്‌സ് വാള്‍ പറഞ്ഞു. ഔട്ടായതിന് പിന്നാലെ ഡ്രസിങ് റൂമില്‍ വച്ച് ഇരുവരുടെയും കളി സൂക്ഷ്മമായി വീക്ഷിച്ചെന്നും അടുത്ത തവണ അതേരീതിയില്‍ ബാറ്റ് ചെയ്യണമെന്ന് തീരുമാനിച്ചതായും ജയ്‌സ് വാള്‍ പറഞ്ഞു.

രണ്ടാം ഇന്നിങ്‌സില്‍ 14 ബൗണ്ടറികളും 12 സിക്‌സറുകളും പറത്തിയ ജയ്‌സ് വാള്‍ 214 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ചാം വിക്കറ്റില്‍ സര്‍ഫാസിനൊപ്പം ജയ്‌സ് വാള്‍ 172 റണ്‍സിന്റെ കൂട്ടുകെട്ടും തീര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തന്റെ ജീവിതയാത്രയിലെ കഠിനാധ്വാനത്തെ പറ്റിയും ജയ്‌സ്‌വാള്‍ പറഞ്ഞു. ഓരോ കാര്യവും നേടണമെങ്കില്‍ അതിനായി കഠിനാധ്വാനം ചെയ്യണം. രാജ്യത്ത് ബസിലായാലും ട്രെയിനിലായാലും ഓട്ടോയിലായാലും ഒന്ന് കയറിപ്പറ്റാന്‍ തന്നെ കഠിനാധ്വാനം വേണം. എന്റെ കുട്ടിക്കാലം മുതല്‍ താന്‍ അത് അനുഭവിച്ചിട്ടുണ്ട്. ഓരോ ഇന്നിങ്‌സുകളും എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാം. പരിശീലനവേളയില്‍ പോലും രാജ്യത്തിനായി കളിക്കുന്നതുപോലെയാണ് താന്‍ കാണുന്നത്. കളിക്കാന്‍ ഇറങ്ങുമ്പോള്‍ നൂറ് ശതമാനവും നല്‍കണമെന്നും അത് ആസ്വദിക്കണമെന്നും തനിക്ക് നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് പരമ്പരകളുള്ള ടെസ്റ്റില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഫെബ്രുവരി 23ന് റാഞ്ചിയിലാണ് നാലാം ടെസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

ആനയിറങ്ങിയാൽ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു