ഐപിഎല്‍
ഐപിഎല്‍ എക്‌സ്
കായികം

ഐപിഎല്‍ ഇന്ത്യയില്‍ തന്നെ; മാര്‍ച്ച് 22 ന് ആദ്യ മത്സരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ പതിനേഴാമത് സീസണ്‍ മാര്‍ച്ച് 22 ന് ആരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍. ടൂര്‍ണമെന്റ് ഇന്ത്യക്ക് പുറത്ത് നടത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും മുഴുവന്‍ മത്സരങ്ങളും ഇന്ത്യയില്‍ തന്നെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആദ്യത്തെ 15 ദിവസത്തെ മത്സരക്രമം മാത്രമാകും ആദ്യം പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം തടസ്സം വരാത്ത രീതിയിലാവും തുടര്‍ന്നുള്ള മത്സരങ്ങള്‍ തീരുമാനിക്കുക ധുമാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ പേരില്‍ ഐപിഎല്‍ വേദി മറ്റൊരു രാജ്യത്തേക്കു മാറ്റില്ലെന്നും അരുണ്‍ ധുമാല്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'മാര്‍ച്ച് 22 ന് ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഞങ്ങള്‍ നോക്കുകയാണ്. ഞങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു, ആദ്യം പ്രാരംഭ ഷെഡ്യൂള്‍ ഞങ്ങള്‍ പുറത്തുവിടും. ടൂര്‍ണമെന്റ് മുഴുവന്‍ ഇന്ത്യയിലായിരിക്കും നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നത്, അതനുസരിച്ച് വേദികള്‍ തീരുമാനിക്കാന്‍ കഴിയും,' അരുണ്‍ ധുമാല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം