കായികം

'ആ ജയം സ്‌പെഷ്യല്‍ 100'- അപൂര്‍വ റെക്കോര്‍ഡില്‍ മായാ മുദ്ര ചാര്‍ത്തി ഹിറ്റ് മാൻ

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: അഫ്ഗാനിസ്ഥാനനെതിരായ ആദ്യ ടി20യില്‍ പൂജ്യത്തിനു റണ്ണൗട്ടായി മടങ്ങിയെങ്കിലും ഇന്ത്യയുടെ ജയത്തിലൂടെ ഒരു അപൂര്‍വ റെക്കോര്‍ഡില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. 

അന്താരാഷ്ട്ര ടി20യില്‍ 100 വിജയങ്ങള്‍ സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ പുരുഷ താരമായി രോഹിത് മാറി. വനിതാ ക്രിക്കറ്റില്‍ നേരത്തെ തന്നെ മൂന്ന് താരങ്ങള്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിന്റെ ഡാനി വ്യാറ്റ് (111), ഓസ്‌ട്രേലിയയുടെ അലിസ്സ ഹീലി, എലിസ് പെറി (100) എന്നിവര്‍. 

14 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രോഹിത് അഫ്ഗാനെതിരെ ടി20 കളിക്കാനിറങ്ങിയത്. 2022ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലാണ് രോഹിത് അവസാനമായി ഇന്ത്യക്കായി ടി20 കളിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍വച്ച്‌ മുഖത്തടിയേറ്റു; പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം

മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് സ്വാതി മലിവാളിനെ കെജരിവാളിന്റെ പിഎ തല്ലി; രാഷ്ട്രീയ വിവാദം

84 വര്‍ഷത്തിനു ശേഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു

മാഞ്ചസ്റ്ററിന്റെ ഓള്‍ഡ് ട്രഫോര്‍ഡില്‍ വന്‍ ചോര്‍ച്ച, മേല്‍ക്കൂരയില്‍ നിന്നു വെള്ളച്ചാട്ടം! (വീഡിയോ)

പോണ്‍താരമായി എത്തി, ബിഗ് ബോസിലൂടെ ബോളിവുഡ് കീഴടക്കി: സണ്ണി ലിയോണിക്ക് 43ാം പിറന്നാള്‍