കായികം

ഒറ്റ സിക്‌സടിച്ച് പുറത്ത്, പക്ഷേ മടക്കം റെക്കോര്‍ഡിട്ട്; മുഹമ്മദ് റിസ്വാന് നേട്ടം

സമകാലിക മലയാളം ഡെസ്ക്

ഹാമില്‍ട്ടന്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഏഴ് റണ്‍സുമായി പുറത്തായെങ്കിലും മുഹമ്മദ് റിസ്വാനു ഒരു റെക്കോര്‍ഡ് നേട്ടം. ഒരു സിക്‌സ് പറത്തിയാണ് താരം പുറത്തായത്. ഇതോടെ പാകിസ്ഥാനു വേണ്ടി ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമായി റിസ്വാന്‍ മാറി. 

ടിം സൗത്തി എറിഞ്ഞ പന്തില്‍ സിക്‌സ് തൂക്കി നേട്ടം 77ല്‍ എത്തിച്ചാണ് റെക്കോര്‍ഡിട്ടത്. 87 മത്സരങ്ങളില്‍ നിന്നാണ് താരത്തിന്റെ നേട്ടം. 

പാക് താരങ്ങളില്‍ മുഹമ്മദ് ഹഫീസാണ് രണ്ടാം സ്ഥാനത്ത്. 76 സിക്‌സുകള്‍. 73 സിക്സുമായി ഷാഹിദ് അഫ്രീദി മൂന്നാമതും 69 സിക്‌സുകളുമായി ഷൊയ്ബ് മാലിക് നാലാം സ്ഥാനത്തും നിൽക്കുന്നു. 55 സിക്‌സുകളുമായി ബാബര്‍ അസം, ഉമര്‍ അക്മല്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍. 

ഓക്ക്‌ലന്‍ഡില്‍ നടന്ന ആദ്യ ടി20യില്‍ റിസ്വാന്‍ സിക്‌സടിച്ചപ്പോള്‍ മുഹമ്മദ് ഹാഫിസിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. പിന്നാലെ രണ്ടാം ടി20യില്‍ ഒരു സിക്‌സും കൂടി നേടി റെക്കോര്‍ഡ് സ്വന്തം പേരിലേക്ക് മാറ്റി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു