കായികം

കോഹ്‌ലിയും റിങ്കുവുമായി കുശലം, ചിന്നസ്വാമിയില്‍ ബാറ്റിങ്ങ് പരിശീലനം; കളിക്കളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഋഷഭ് പന്ത്

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് കളിക്കളത്തിലേക്ക് മടങ്ങി വരവിനൊരുങ്ങുന്നു. ബംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ താരം ഇന്നലെ 20 മിനിറ്റോളം ബാറ്റിങ്ങ് പരിശീലനം നടത്തി. ഇന്ത്യന്‍ ടീം പരിശീലനത്തിന് എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പന്ത് പരിശീലനം നടത്തിയത്. 


2022 ല്‍ നടന്ന കാര്‍ അപകടത്തിന് ശേഷം പരിക്കില്‍ നിന്നും മുക്തനായി വരുന്ന ഋഷഭ് പന്ത്, നിലവില്‍ ബംഗലൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ വിദഗ്ധ ചികിത്സയിലാണ്. എന്‍സിഎ സ്റ്റാഫ് അംഗങ്ങള്‍ പന്തിന് പന്തെറിഞ്ഞു കൊടുത്തു. ഓഫ്‌സൈഡില്‍ ഏതാനും ഷോട്ടുകളും പന്ത് കളിച്ചു.

ഋഷഭ് പന്ത് ബാറ്റിങ് പരിശീലനത്തിൽ/ പിടിഐ

തുടര്‍ന്ന് ഇന്ത്യന്‍ ടീം പ്രാക്ടീസിനെത്തിയപ്പോള്‍ വിരാട് കോഹ് ലി, റിങ്കു സിങ്, രോഹിത് ശര്‍മ്മ തുടങ്ങിയവരോട് അല്‍പ്പനേരം കുശലവും പറഞ്ഞിട്ടാണ് പന്ത് മൈതാനം വിട്ടത്. 

ഋഷഭ് പന്ത് രോഹിത് ശർമ്മക്കൊപ്പം / പിടിഐ

ഈ വര്‍ഷം ഐപിഎല്ലില്‍ ഋഷഭ് പന്ത് കളിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നായകനായി പന്തിനെ നിയമിച്ചിട്ടുണ്ട്. പന്ത് വളരെയധികം മെച്ചപ്പെട്ടു വരുന്നതായും, ഈ സീസണില്‍ ഐപിഎല്ലില്‍ കളിക്കുമെന്നാണ് കരുതുന്നതെന്നും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ക്രിക്കറ്റ് ഡയറക്ടര്‍ സൗരവ് ഗാംഗുലി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങളിൽ ജനവിധി

ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു; കണ്ണൂരിൽ അരും കൊല

7 ദിവസം മുൻപ് വിവാഹം, വിരുന്നെത്തിയ വീട്ടുകാർ കണ്ടത് മകളുടെ ദേഹത്തെ മർദനപ്പാടുകൾ; താലി തിരിച്ചുകൊടുത്ത് വേർപിരിഞ്ഞു

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

എകെ ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ