ജോ റൂട്ട്
ജോ റൂട്ട് പിടിഐ
കായികം

സച്ചിനെ മറികടന്ന് ജോ റൂട്ട്; റെക്കോര്‍ഡ് നേട്ടം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ജോ റൂട്ട്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് റൂട്ട് മറികടന്നത്. ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പത്ത് റണ്‍സെടുത്തതോടെയാണ് റൂട്ട് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.

റൂട്ടിന്റെ റണ്‍ സമ്പാദ്യം 2554 ആയി. സച്ചിന്‍ 2535 റണ്‍സാണ് എടുത്തത്. മൂന്നാം സ്ഥാനത്ത് സുനില്‍ ഗാവസ്‌കറാണ്. 2348 റണ്‍സ്. നാലാം സ്ഥാനത്ത് അലിസ്റ്റര്‍ കുക്ക്. 2431 റണ്‍സ്. വിരാട് കോഹ്‌ലിയാണ് അഞ്ചാമത്. 1991 റണ്‍സ്.

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു ഇറങ്ങുമ്പോള്‍ റൂട്ടിന്റെ സമ്പാദ്യം 25 മത്സരങ്ങളില്‍ നിന്നു 2526 റണ്‍സ് ആയിരുന്നു. 26ാം മത്സരത്തിലാണ് റെക്കോര്‍ഡ് മറികടന്നത്. 63.15 ആണ് ആവറേജ്. ഒന്‍പത് സെഞ്ച്വറികളും 10 അര്‍ധ സെഞ്ച്വറികളും താരം ഇന്ത്യക്കെതിരെ നേടി. 2021ല്‍ ചെന്നൈയില്‍ നേടിയ 218 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

സച്ചിന്‍ 32 മത്സരങ്ങളില്‍ നിന്നാണ് 2533 റണ്‍സെടുത്തത്. 51.73 ശരാശരി. ഏഴ് സെഞ്ച്വറികളും 13 അര്‍ധ സെഞ്ച്വറികളും സച്ചിന്‍ ഇംഗ്ലണ്ടിനെതിരെ നേടി.

ഇതിനൊപ്പം മറ്റൊരു അനുപമ നേട്ടവും റൂട്ട് സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 4000 റണ്‍സ് നേടുന്ന ആദ്യ ബാറ്ററായി റൂട്ട് മാറി. 48 ടെസ്റ്റില്‍ നിന്നു 4005 റണ്‍സാണ് ഡബ്ല്യുടിസിയിലെ താരത്തിന്റെ സമ്പാദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു