ഇന്ത്യൻ ടീം, മുഷീർ ഖാൻ
ഇന്ത്യൻ ടീം, മുഷീർ ഖാൻ ട്വിറ്റർ
കായികം

പടുകൂറ്റന്‍ ജയം! മുഷീര്‍ ഖാന്‍ മാസ്റ്റര്‍ ക്ലാസ്; ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍

സമകാലിക മലയാളം ഡെസ്ക്

ബ്ലൂഫോണ്ടെയ്ന്‍: അണ്ടര്‍ 19 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ വന്‍ മാര്‍ജിനില്‍ തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സൂപ്പര്‍ സിക്‌സില്‍. 201 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യന്‍ കൗമാരം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. അയര്‍ലന്‍ഡിന്റെ പോരാട്ടം 29.4 ഓവറില്‍ വെറും 100 റണ്‍സില്‍ അവസാനിച്ചു.

മുഷീര്‍ ഖാന്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയും ക്യാപ്റ്റന്‍ ഉദയ് സഹാറന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മുഷീര്‍ 106 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 118 റണ്‍സ് അടിച്ചെടുത്തു. ഉദയ് 75 റണ്‍സ് കണ്ടെത്തി. ഓപ്പണര്‍ അര്‍ഷിദ് കുല്‍ക്കര്‍ണി 32 റണ്‍സ് സ്വന്തമാക്കി. 13 പന്തില്‍ 22 റണ്‍സുമായി അരവല്ലി അവിനാഷ്, 9 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു സച്ചിന്‍ ധാസ് എന്നിവര്‍ സ്‌കോര്‍ 300 കടത്തി.

വിജയം തേടിയിറങ്ങിയ അയര്‍ലന്‍ഡ് ഒരു ഘട്ടത്തില്‍ 50 പോലും കടക്കുമോ എന്നു സംശയിച്ചു. 45 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും അവര്‍ക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ 100ല്‍ എത്തിച്ചത്.

ഒന്‍പതാമനായി എത്തിയ ഒലിവര്‍ റിലേ (15), പത്താമന്‍ ഡാനിയേല്‍ ഫോര്‍കിന്‍ (പുറത്താകാതെ 27) എന്നിവരുടെ ചെറുത്തു നില്‍പ്പാണ് വന്‍ നാണക്കേട് ഒഴിവാക്കിയത്. ഓപ്പണര്‍മാരായ ജോര്‍ദാന്‍ നെയ്ല്‍ (11), റ്യാന്‍ ഹണ്ടര്‍ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ട് പേര്‍.

ഇന്ത്യക്കായി നമാന്‍ തിവാരി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. സൗമി പാണ്ഡെ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ ധനുഷ് ഗൗഡ, മുരുഗന്‍ അഭിഷേക്, ഉദയ് സഹാറന്‍ എന്നിവര്‍ പങ്കിട്ടു. പന്തെറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത