ശ്രേയങ്ക പാട്ടീല്‍
ശ്രേയങ്ക പാട്ടീല്‍ വീഡിയോ ദൃശ്യം
കായികം

പറക്കും ശ്രേയങ്ക! അസാധ്യ ഫീല്‍ഡിങ് മികവ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ പരാജയപ്പെട്ട റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വനിതാ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് നേരിട്ടത്. മത്സരത്തില്‍ പക്ഷേ ആര്‍സിബിയുടെ ശ്രേയങ്ക പാട്ടീല്‍ താരമായി.

ബാംഗ്ലൂര്‍ 131 റണ്‍സാണ് നേടിയത്. 132 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈ ബാറ്റിങിന്റെ ആറാം ഓവറിലെ ഒരു ഫീല്‍ഡിങ് മികവാണ് ശ്രേയങ്കയെ ശ്രദ്ധേയയാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബൗണ്ടറി ലൈനിനു സമീപത്ത് പറക്കും ഫീല്‍ഡിങ് നടത്തിയ ശ്രേയങ്കയുടെ വീഡിയോ വൈറലാണ്. സോഫി ഡിവൈന്‍ എറിഞ്ഞ ആറാം ഓവറിലെ അവസാന പന്ത് ലോങ് ഓണിലൂടെ സിക്‌സര്‍ തൂക്കാനുള്ള ഹെയ്‌ലി മാത്യൂസിന്റെ ശ്രമമാണ് ശ്രേയങ്ക പറന്ന് തടുത്തത്.

സിക്‌സിലേക്ക് പോകുകയായിരുന്ന പന്തിനെ പറന്നു പിടിക്കാന്‍ ശ്രേയങ്കയ്ക്ക് കഴിഞ്ഞു. എന്നാല്‍ ക്യാച്ച് ബാലന്‍സ് ചെയ്തു നിര്‍ത്താന്‍ സാധിക്കില്ലെന്നും കാല്‍ ബൗണ്ടറി ലൈന്‍ തൊടുമെന്നും അറിഞ്ഞു വായുവില്‍ വച്ചു തന്നെ ശ്രേയങ്ക ഗ്രൗണ്ടിലേക്ക് തട്ടിയിട്ടു. ക്യാച്ച് നഷ്ടമായെങ്കിലും ടീമിനായി താരം വിലപ്പെട്ട് അഞ്ച് റണ്‍സാണ് രക്ഷിച്ചെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ്

സിഐ കരിക്ക് കൊണ്ടു മർദ്ദിച്ചു; സിപിഎം പ്രവർത്തകരുടെ പരാതി

'സോളാർ വച്ചിട്ടും കറന്റ് ബില്ല് 10,030 രൂപ! ഓൺ ​ഗ്രിഡ് ആക്കല്ലേ, കെഎസ്ഇബി കട്ടോണ്ട് പോകും'

രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം; പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠ

പാണ്ടയില്ലാത്തതു കൊണ്ട് നായകളെ പെയിന്റ് അടിച്ച് ഇറക്കി; മൃ​ഗശാല അധികൃതരുടെ അഡ്ജസ്റ്റ്മെന്റ് പൊളിഞ്ഞു, പ്രതിഷേധം