ഫൈനല്‍ ചെന്നൈയില്‍; ഐപിഎല്ലിലെ മുഴുവന്‍ മത്സരക്രമവും ബിസിസിഐ പുറത്തുവിട്ടു
ഫൈനല്‍ ചെന്നൈയില്‍; ഐപിഎല്ലിലെ മുഴുവന്‍ മത്സരക്രമവും ബിസിസിഐ പുറത്തുവിട്ടു 
കായികം

ഫൈനല്‍ ചെന്നൈയില്‍; ഐപിഎല്ലിലെ മുഴുവന്‍ മത്സരക്രമവും ബിസിസിഐ പുറത്തുവിട്ടു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിലെ മുഴുവന്‍ മത്സരക്രമവും ബിസിസിഐ പുറത്തുവിട്ടു. മേയ് 26ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുക. 12 വര്‍ഷത്തിനുശേഷം ഫൈനല്‍ ചെന്നൈയിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ ഏഴ് വരെയുള്ള 21 മത്സരങ്ങളുടെ സമയക്രമം മാത്രമായിരുന്നു നേരത്തെ പുറത്തു വിട്ടിരുന്നത്.ഏപ്രില്‍ എട്ടിന് ചെന്നൈ-കൊല്‍ക്കത്ത മത്സരം നടക്കും. സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് ഏപ്രില്‍ 10നാണ് ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടുക. ഏപ്രില്‍ 11ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും മുംബൈയില്‍ ഏറ്റുമുട്ടും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആരാധകരേറെയുള്ള മുംബൈ-ബംഗളൂരു മത്സരം ഏപ്രില്‍ 11നാണ്. മറ്റൊരു പ്രധാന പോരാട്ടമായ മുംബൈ-ചെന്നൈ മത്സരം ഏപ്രില്‍ 14നാണ്. ലീഗ് ഘട്ടത്തില്‍ ആകെ 70 മത്സരങ്ങളാണുള്ളത്. മേയ് 21ന് അഹമ്മദാബാദിലാണ് ആദ്യ ക്വാളിഫയര്‍ മത്സരം. 22ന് ഇവിടെ എലിമിനേറ്റര്‍ മത്സരവും നടക്കും. രണ്ടാം ക്വാളിഫയര്‍ 24ന് ചെന്നൈയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

മറഡോണയുടെ കാണാതായ ഗോള്‍ഡന്‍ ബോള്‍ 35 കൊല്ലത്തിന് ശേഷം തിരിച്ചെത്തി; ലേലം ചെയ്യാന്‍ നീക്കം; എതിര്‍ത്ത് മക്കള്‍

'ദ്രാവിഡിന് പകരക്കാരന്‍? ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജസ്റ്റിന്‍ ലാങര്‍

ഡാ മോനെ..., ജയിലില്‍ നിന്ന് ഇറങ്ങിയത് 'കളറാക്കി'; ഗുണ്ടാത്തലവന് 'ആവേശം' സ്‌റ്റെലില്‍ ഗുണ്ടകളുടെ ഗംഭീര പാര്‍ട്ടി- വീഡിയോ