രോഹിത്, ഹര്‍ദിക്
രോഹിത്, ഹര്‍ദിക് ട്വിറ്റര്‍
കായികം

അടികിട്ടി, അങ്കലാപ്പിലായി! സഹായം ചോദിച്ച ഹർദികിനെ ബൗണ്ടറി ലൈനിലേക്ക് ഓടിച്ച് രോഹിത് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ മുൻ ക്യാപ്റ്റൻ രോഹിത് ശർമയെ ബൗണ്ടറി ലൈനിലേക്ക് ഓടിച്ചത് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. തുടർച്ചയായി രണ്ടാം മത്സരത്തിൽ മുംബൈ തോറ്റതോടെ ഹർദികിനെതിരെയുള്ള പ്രതിഷേധം ആരാധകർ കടുപ്പിക്കുന്നു.

ഇന്നലെ സൺറൈസേഴ്സ് ഹൈ​ദരാബാദ് ബാറ്റർമാർ മുംബൈ ബൗളിങിനെ പിച്ചിച്ചീന്തി റെക്കോർഡ‍് സ്കോർ പടുത്തുയർത്തി. പന്തെടുത്തവർക്കെല്ലാം നല്ല തല്ല് കിട്ടി. റെക്കോർഡുകൾ പലതു പിറന്ന പോരിൽ പവർപ്ലേയിൽ ഒഴുകിയത് 81 റൺസ്.

അതോടെ ഹർദിക് പാണ്ഡ്യ ആകെ പതറിപ്പോയി. ആശയക്കുഴപ്പം മാറാൻ ഒടുവിൽ രോഹിതിനെ തന്നെ ഹർ​ദിക് ആശ്രയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫീൽഡിൽ എന്തു മാറ്റമാണ് വരുത്തേണ്ടതെന്നു ഹർദിക് രോഹിതിനോടു അന്വേഷിച്ചു. ഹർ​ദികിനെ ബൗണ്ടറി ലൈനിലേക്ക് പായിക്കുകയാണ് രോഹിത് ആദ്യം ചെയ്തതു. പിന്നാലെ ഫീൽഡ് സെറ്റ് ചെയ്തു ബൗളർക്ക് നിർദ്ദേശവും നൽകി. ഇതിന്റെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

മത്സരത്തിൽ പക്ഷേ അതൊന്നും മുംബൈയുടെ തുണയ്ക്കെത്തിയില്ല. ​എസ്ആർഎച് ബാറ്റർമാർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 277 റൺസെന്ന റെക്കോർഡ് സ്കോറാണ് കുറിച്ചത്. മുംബൈ പക്ഷേ അവസാനം വരെ പൊരുതി. അവരുടെ ചെറുത്തു നിൽപ്പ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246 റൺസിൽ അവസാനിച്ചു. 31 റൺസ് വിജയമാണ് ഹൈദ​രാബാദ് ആഘോഷിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

വരൾച്ച, കുടിവെള്ള ക്ഷാമം; മലമ്പുഴ ഡാം നാളെ തുറക്കും

അഞ്ചാം പോരിലും ജയം! ബംഗ്ലാദേശിനെ തകര്‍ത്ത് ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

നിരത്തുകളെ ചോരക്കളമാക്കാന്‍ അനുവദിക്കില്ല; ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം അനാവശ്യം; കടുപ്പിച്ച് ഗണേഷ് കുമാര്‍