കോഹ്‌ലി- ഗംഭീര്‍ കൂടിക്കാഴ്ചയെ കുറിച്ച് ഇര്‍ഫാന്‍ പഠാന്‍
കോഹ്‌ലി- ഗംഭീര്‍ കൂടിക്കാഴ്ചയെ കുറിച്ച് ഇര്‍ഫാന്‍ പഠാന്‍ എക്‌സ്
കായികം

'പലപ്പോഴും നിങ്ങള്‍ അതിരുവിട്ടിരുന്നു'; കോഹ്‌ലി- ഗംഭീര്‍ കൂടിക്കാഴ്ചയെ കുറിച്ച് ഇര്‍ഫാന്‍ പഠാന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സര ശേഷം ഗൗതം ഗംഭീറും വിരാട് കോഹ്‌ലിയും ഹസ്തദാനം ചെയ്തത് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മൈതാനത്തെ തര്‍ക്കങ്ങള്‍ക്കിടയിലും ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇത്രപ്പെട്ടെന്ന് തീര്‍ന്നോ എന്ന തരത്തിലായിരുന്നു ആരാധകരുടെ പ്രതികരണം.

ഐപിഎല്‍ സീസണുകളില്‍ പലതവണ മൈതാനത്ത് ഇരുവരും കൊമ്പുകോര്‍ത്ത സാഹചര്യങ്ങളുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ലക്നൗ കോച്ചായിരുന്ന ഗംഭീറും ആര്‍സിബി താരമായ കോഹ് ലിയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. സഹതാരങ്ങള്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചോയെന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. നിങ്ങള്‍ നേരത്തെ അതിരുവിട്ട് പെരുമാറിയിരുന്നു, അത് കഴിഞ്ഞു. ഇപ്പോഴത്തെ കൂടിക്കാഴ്ച മികച്ചതാണ്. ഇര്‍ഫാന്‍ പഠാന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ലക്നൗ കോച്ചായിരുന്ന ഗൗതം ഗംഭീര്‍ ലക്നൗ വിട്ട് കൊല്‍ക്കത്തയുടെ മെന്ററായി. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇരുവരും തമ്മില്‍ മൈതാനത്ത് വാക്കേറ്റമുണ്ടാകുമെന്നാണ് ആരാധകരില്‍ ചിലരെങ്കിലും കരുതിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

നിർജ്ജലീകരണം തടയും; ചർമ്മത്തിന്റെ വരൾച്ച മറികടക്കാന്‍ 'പിങ്ക് ഡ്രിങ്ക്'

ടിടിഇമാര്‍ക്ക് നേരെ വീണ്ടും ആക്രമണം, തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമം; ശുചിമുറിയില്‍ നിന്ന് പൊക്കി, പ്രതികളുടെ കൈയില്‍ കഞ്ചാവും

‌‌'42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല!'; ഇവരുടെ ധൈര്യത്തിലാ നമ്മൾ ഇറങ്ങിയിരിക്കുന്നതെന്ന് മമ്മൂക്ക

ഛേത്രിയുടെ കാല്‍പന്ത് യാത്ര....