ഫുട്ബോൾ ലോകകപ്പ്

ലോകകപ്പ് ക്വാര്‍ട്ടര്‍ ആവേശമേറ്റെടുത്ത് ഗൂഗിള്‍; വിസ്മയമായി ഡൂഡിള്‍ 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരം ഇന്ന തുടങ്ങാനിരിക്കെ മത്സരത്തിന്റെ ആവേശമേറ്റെടുത്ത് ഗൂഗിളും.  ബ്രസീല്‍ ബല്‍ജിയത്തെയും ഉറുഗ്വെ ഫ്രാന്‍സിനെയും നേരിടുമ്പോള്‍ ഗൂഗിള്‍ ആഘോഷിക്കുന്നത് മനോഹരമായ ഡൂഡിള്‍ അവതരിപ്പിച്ചാണ്. ഓരോ രാജ്യത്തെയും ഫുട്‌ബോളിലെ സുന്ദര നിമിഷങ്ങള്‍ ആവിഷ്‌കരിച്ചാണ് ഡൂഡിള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്

ലോകകപ്പില്‍ പങ്കെടുത്ത 32 രാജ്യങ്ങളുടെയും സംസ്‌കാരം വിളിച്ചോതുന്ന തരത്തില്‍ വര്‍ണശബളമായി പുതിയ രീതിയില്‍ ആശയം ചിത്രീകരിക്കുന്ന തരത്തലാണ് ഇത്തവണത്തെ ഡൂഡിള്‍. സ്വന്തം രാജ്യം ഏത് തരത്തിലാണ് ഫുട്‌ബോളിനെ സമീപിക്കുന്നതെന്ന് ചിത്രകാരന്റെ ഭാവനയിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്

ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഫുട്‌ബോള്‍ എന്നത് ഒരേസമയം ദുരന്തവും ആഘോഷവും (മാറക്കാന ബലോ ഹൊറിസോണ്ടെ ദുരന്തങ്ങള്‍ ) വിളിച്ചോതുന്ന തരത്തിലാണ് ഡൂഡിള്‍ ചിത്രീകരിച്ചിരിക്കുന്നത് ബ്രസീലിയന്‍ ചിത്രകാരനായ പെഡ്രോ വെര്‍ഗാനി പറയുന്നു. ഞങ്ങളുടെ  സംസ്‌കാരവും കലയും താളവും, നൃത്തവും കഠിനാദ്ധ്വാനവും കൂട്ടായ്മയും ഡൂഡിളില്‍ നിറയുന്നുണ്ട്

വെള്ളിയാഴ്ച രാത്രി 7:30 നാണ് ബ്രസീല്‍- ബല്‍ജിയം പോരാട്ടം. ഉറുഗ്വെ ഫ്രാന്‍സ് മത്സരം രാത്രി 11:30നാണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍