ഫുട്ബോൾ ലോകകപ്പ്

മൂന്ന് ലാറ്റിനമേരിക്കന്‍ ടീമുകളെ വീഴ്ത്തി ഫ്രഞ്ച് മുന്നേറ്റം

സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: ലോകകപ്പില്‍ ഇതുവരെ യുറഗ്വെയെ കീഴടക്കിയിട്ടില്ലെന്ന മാനക്കേട് മായ്ച്ചാണ് ഫ്രാന്‍സ് റഷ്യന്‍ ലോകകപ്പില്‍ സെമി ഉറപ്പിക്കുന്ന ആദ്യ ടീമായി മാറിയത്. ഇതിനൊപ്പം മറ്റൊരു നേട്ടം കൂടി അവര്‍ സ്വന്തമാക്കി. ലോകകപ്പ് പോരാട്ടത്തില്‍ മൂന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ കീഴടക്കുന്ന രണ്ടാമത്തെ ടീമെന്ന റെക്കോര്‍ഡാണ് ദിദിയര്‍ ദെഷാംപ്‌സിന്റെ കുട്ടികള്‍ സ്വന്തമാക്കിയത്. 1974ലെ ലോക പോരാട്ടത്തില്‍ ഹോളണ്ട് സ്ഥാപിച്ച സമാന റെക്കോര്‍ഡിനൊപ്പമാണ് ഫ്രഞ്ച് സംഘവും എത്തിയത്. റാഫേല്‍ വരാനെ, അന്റോയിന്‍ ഗ്രിസ്മാന്‍ എന്നിവരുടെ ഗോളിലാണ് ക്വാര്‍ട്ടറില്‍ യുറഗ്വയെ ഫ്രാന്‍സ് പരാജയപ്പെടുത്തിയത്. 
നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ പെറുവും പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ അര്‍ജന്റീനയുമാണ് ഈ ലോകകപ്പില്‍ ഫ്രാന്‍സിന്റെ മികവിന് മുന്നില്‍ വീണുപോയ ലാറ്റിനമേരിക്കന്‍ ടീമുകള്‍. ഇപ്പോള്‍ യുറഗ്വെയും ആ പട്ടികയിലേക്കെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം