ഫുട്ബോൾ ലോകകപ്പ്

ഈ നെയ്മറിനെ അല്ല പ്രതീക്ഷിച്ചത്; ബെല്‍ജിയം പ്രതിരോധനിരക്കാരനും പറയുന്നു

സമകാലിക മലയാളം ഡെസ്ക്

നെയ്മറെ ഇങ്ങനെ മറികടക്കാന്‍ സാധിക്കുമെന്ന് കരുതിയില്ല. ബ്രസീലിന്റെ ലോക കപ്പ് പ്രതീക്ഷകള്‍ക്ക തിരശീലയിട്ടതിന് ശേഷം ബെല്‍ജിയം പ്രതിരോധ നിരക്കാരന്‍ മ്യൂനിയറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. കളി തുടങ്ങുന്നതിന് മുന്‍പ്, പിഎസ്ജിയിലെ തന്റെ സഹതാരം ആണെങ്കിലും എങ്ങിനെയാണ് നെയ്മറെ തളയ്ക്കാന്‍ സാധിക്കുക എന്ന് ഇതുവരേയും മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു മ്യൂനിയര്‍ പറഞ്ഞത്. 

എന്നാല്‍ ക്വാര്‍ട്ടര്‍ കഴിഞ്ഞപ്പോള്‍ ഈ കളിയല്ല താന്‍ നെയ്മറില്‍ നിന്നും പ്രതീക്ഷിച്ചത് എന്നായി മ്യുനിയര്‍. വലത് വിങ് ബാക്കായി കളിക്കുന്ന മ്യുനിയറിന്റെ മുന്നിലെ പ്രധാന വെല്ലുവിളി നെയ്മറായിരുന്നു. എന്നാല്‍ നെയ്മര്‍ തന്നെയിന്ന് അധികം പരീക്ഷിച്ചില്ല എന്നത് അത്ഭുതപ്പെടുത്തിയെന്ന് മ്യുനിയര്‍ പറയുന്നു. 

ഞാനും, ഫെല്ലെയ്‌നിയും, തോബിയും നെയ്മറെ ഫോക്കസ് ചെയ്താണ് കളിച്ചത്. കുട്ടിഞ്ഞോയേയും, മാഴ്‌സെലോയേയും ഞങ്ങള്‍ മാര്‍ക്ക് ചെയ്തു. അതില്‍ ഞങ്ങള്‍ പൂര്‍ണമായും വിജയിക്കുകയും ചെയ്‌തെന്ന് മ്യുനിയര്‍ ചൂണ്ടിക്കാണിക്കുന്നു. 

1986ന് ശേഷമാണ് ബെല്‍ജിയം ലോക കപ്പ് സെമിയിലേക്ക് എത്തുന്നത്. സസ്‌പെന്‍ഷനെ തുടര്‍ന്ന് മ്യുനിയര്‍ക്ക് സെമിയിലെ ഫ്രാന്‍സിനെതിരായ പോരാട്ടം നഷ്ടപ്പെടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ