ഫുട്ബോൾ ലോകകപ്പ്

വല ചലിപ്പിച്ച് ചെറിഷേവ്, ക്രമാറിച്ച്; ക്രൊയേഷ്യ- റഷ്യ പോരാട്ടം അധിക സമയത്തേക്ക്

സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: ലോകകപ്പില്‍ ക്രൊയേഷ്യയും ആതിഥേയരായ റഷ്യയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ അധിക സമയത്തേക്ക്. നിശ്ചിത സമയത്ത് മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചതോടെയാണ് പോരാട്ടം അധിക സമയത്തേക്ക് നീണ്ടത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇരു പക്ഷവും ഗോളുകള്‍ വലയിലാക്കിയപ്പോള്‍ രണ്ടാം പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല.  ഇതോടെയാണ് മത്സരം അര മണിക്കൂറിലേക്ക് വീണ്ടും നീണ്ടത്. 

കളി തുടങ്ങി കിക്കോഫ് മുതല്‍ ഇരു പക്ഷവും കടുത്ത ആക്രമണങ്ങളുമായി കളം നിറഞ്ഞു. 31ാം മിനുട്ടില്‍ ഡനിസ് ചെറിഷേവിന്റെ ഗോളില്‍ റഷ്യയാണ് ലീഡെടുത്തത്. എന്നാല്‍ എട്ട് മിനുട്ടുകള്‍ക്കുള്ളില്‍ ആന്ദ്രെ ക്രമാറിചിലൂടെ ക്രൊയേഷ്യയുടെ മറുപടി ഗോളും പിറന്നു. 

ലോകകപ്പില്‍ റഷ്യന്‍ മുന്നേറ്റങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിച്ച ഡെനിസ് ചെറിഷേവിന്റെ ഒരു വിസ്മയ ഗോളിലൂടെയാണ് റഷ്യ ക്രൊയേഷ്യയെ ആദ്യം ഞെട്ടിച്ചത്. സ്യൂബയുടെ പാസില്‍ നിന്ന് കളിയുടെ 31ാം മിനുട്ടിലാണ് ചെറിഷേവിന്റെ ലോങ് റെയ്ഞ്ച് ഗോളിന്റെ പിറവി. ലോകകപ്പില്‍ താരം നേടുന്ന നാലാം ഗോളാണിത്. 

പതറാതെ പൊരുതിയ ക്രൊയേഷ്യ ആക്രമണം കടുപ്പിച്ചതോടെ ഫലവും പിന്നാലെയെത്തി. 39ാം മിനുട്ടില്‍ ബോക്‌സില്‍ വച്ച് മരിയോ മാന്‍ഡ്‌സുകിച് കൈമാറിയ പാസില്‍ നിന്ന് ആന്ദ്രെ ക്രമാറിചാണ് ക്രൊയേഷ്യക്ക് സമനില സമ്മാനിച്ചത്. ഹെഡ്ഡറിലൂടെയാണ് താരം പന്ത് വലയിലിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന