ഫുട്ബോൾ ലോകകപ്പ്

വിസ്മയ ഗോളുമായി ചെറിഷേവ്; ക്രമാറിചിലൂടെ ക്രൊയേഷ്യന്‍ മറുപടി; ആദ്യ പകുതി ഒപ്പത്തിനൊപ്പം

സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: ക്രൊയേഷ്യയും ആതിഥേയരായ റഷ്യയും തമ്മിലുള്ള ലോകകപ്പിലെ അവസാന ക്വാര്‍ട്ടറിന്റെ ആദ്യ പകുതി ഒപ്പത്തിനൊപ്പം. ഓരോ ഗോള്‍ നേടിയാണ് ഇരു പക്ഷവും ഒന്നാം പകുതിക്ക് പിരിഞ്ഞത്. കിക്കോഫ് മുതല്‍ ഇരു പക്ഷവും കടുത്ത ആക്രമണങ്ങളുമായി കളം നിറഞ്ഞു. കളിയുടെ 31ാം മിനുട്ടില്‍ ഡെനിസ് ചെറിഷേവിന്റെ ഗോളില്‍ റഷ്യയാണ് ലീഡെടുത്തത്. എന്നാല്‍ എട്ട് മിനുട്ടുകള്‍ക്കുള്ളില്‍ ആന്ദ്രെ ക്രമാറിചിലൂടെ ക്രൊയേഷ്യയുടെ മറുപടി ഗോളും പിറന്നു. 

ലോകകപ്പില്‍ റഷ്യന്‍ മുന്നേറ്റങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിച്ച ഡെനിസ് ചെറിഷേവിന്റെ ഒരു വിസ്മയ ഗോളിലൂടെയാണ് റഷ്യ ക്രൊയേഷ്യയെ ആദ്യം ഞെട്ടിച്ചത്. സ്യൂബയുടെ പാസില്‍ നിന്ന് കളിയുടെ 31ാം മിനുട്ടിലാണ് ചെറിഷേവിന്റെ ലോങ് റെയ്ഞ്ച് ഗോളിന്റെ പിറവി. ലോകകപ്പില്‍ താരം നേടുന്ന നാലാം ഗോളാണിത്. 

പതറാതെ പൊരുതിയ ക്രൊയേഷ്യ ആക്രമണം കടുപ്പിച്ചതോടെ ഫലവും പിന്നാലെയെത്തി. 39ാം മിനുട്ടില്‍ ബോക്‌സില്‍ വച്ച് മരിയോ മാന്‍ഡ്‌സുകിച് കൈമാറിയ പാസില്‍ നിന്ന് ആന്ദ്രെ ക്രമാറിചാണ് ക്രൊയേഷ്യക്ക് സമനില സമ്മാനിച്ചത്. ഹെഡ്ഡറിലൂടെയാണ് താരം പന്ത് വലയിലിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്