ഫുട്ബോൾ ലോകകപ്പ്

പിറക്കുമോ ലുക്കാക്കുവിന്റെ നാലാം വണ്‍ടച്ച് ഗോള്‍... 

സമകാലിക മലയാളം ഡെസ്ക്

 സെയിന്റ് പീറ്റേഴ്‌സ് ബര്‍ഗ്:  ലോകം മൊമേലു ലുക്കാക്കുവിന്റെ കാലുകളിലേക്ക് ഉറ്റുനോക്കുകയാണ്. സാഞ്ചസ് ടച്ചുള്ള  ഈ ലോകകപ്പിലെ നാലാം ഗോള്‍ പിറക്കുമോ എന്നതും കാത്ത്.പന്തിലെ ഒറ്റ സ്പര്‍ശം കൊണ്ട് ഗോളാക്കാന്‍ പോന്ന മാന്ത്രിക വിദ്യ ലുക്കാക്കുവിന്റെ കാലുകളിലൊളിച്ചിരിപ്പുണ്ട്. 


പരിശീലക സ്ഥാനമേറ്റയുടനെ റോബര്‍ട്ടോ മാര്‍ട്ടിനസ് ലുക്കാക്കുവിന്റെ ചെവിയില്‍ മന്ത്രിച്ചതാണത്. സഹപരിശീലകനായ തിയറി ഹെന്റിയും ലുക്കാക്കുവിന് വണ്‍ടച്ച് ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്നു. അതിന്റെ മികവ് റഷ്യയില്‍ ലുക്കാക്കു പ്രകടിപ്പിക്കുകയും ചെയ്തു. അതിസുന്ദരമായ മൂന്ന് ഗോളുകള്‍.ഫ്രാന്‍സിനെതിരെ പ്രതിഭയുടെ സ്പര്‍ശം തുളുമ്പുന്ന വണ്‍ ടച്ച് ഗോള്‍ ലുക്കാക്കുവില്‍ നിന്ന് ഉണ്ടാകുമോ എന്ന് ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുകയാണ്. 


മെക്‌സിക്കന്‍ ഇതിഹാസ താരമായ ഹ്യൂഗോ സാഞ്ചസാണ് വണ്‍ ടച്ച് ഗോളുകളുടെ രാജകുമാരന്‍. ഒറ്റ സീസണില്‍ 38 ഗോളുകളാണ് സാഞ്ചസ് വണ്‍ടച്ചിലൂടെ നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍