ഫുട്ബോൾ ലോകകപ്പ്

ബെല്‍ജിയം ഫ്രാന്‍സിനെ തോല്‍പ്പിച്ച് ഫൈനലില്‍ കടക്കും; ഫലം പ്രവചിച്ച് വീണ്ടും അക്കില്ലസ് പൂച്ച

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: അര്‍ജന്റീന- നൈജീരിയ മത്സരത്തില്‍ നൈജീരിയ ജയിക്കുമെന്ന് തെറ്റായി പ്രവചിച്ച് ട്രോളില്‍ മുങ്ങിപ്പോയ അക്കില്ലസ് പൂച്ച തിരിച്ചു വന്നു. ബെല്‍ജിയം- ഫ്രാന്‍സ് സെമി പോരാട്ടം പ്രവചിച്ചാണ് കക്ഷി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ബെല്‍ജിയം ഫ്രാന്‍സിനെ തോല്‍പ്പിച്ച് ഫൈനലില്‍ കടക്കുമെന്നാണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഹെര്‍മിറ്റേജ് മ്യൂസിയത്തില്‍ താമസിക്കുന്ന അക്കില്ലസിന്റെ പ്രവചനം. 

ഇരു ടീമുകളുടെയും പതാകയ്ക്ക് കീഴെ നിറച്ചുവച്ച പാത്രങ്ങളില്‍ ഏതില്‍ നിന്നാണോ പൂച്ച ഭക്ഷണം കഴിക്കുന്നത് ആ ടീം വിജയിക്കുമെന്നാണ് പ്രവചനം. പതിവുപോലെ രാജ്യങ്ങളുടെ പതാകയ്ക്ക് കീഴിലുള്ള ഇരു പാത്രങ്ങളിലായി ഭക്ഷണം നിറച്ചുവച്ചപ്പോള്‍ അക്കില്ലസ് ബെല്‍ജിയത്തിന്റെ പതാകയുള്ള പാത്രത്തിലാണ് മുഖം പൂഴ്ത്തിയത്. 

നേരത്തെ ഭൂരിഭാഗം ഫലങ്ങളും കൃത്യതയോടെ പ്രവചിക്കാന്‍ ഈ വി.ഐ.പി മാര്‍ജാരന് സാധിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയും നൈജീരിയയും ഏറ്റുമുട്ടിയപ്പോള്‍ നൈജീരിയ ജയിക്കുമെന്ന പ്രവചനമാണ് തെറ്റിപ്പോയത്. ആദ്യ ഘട്ടത്തിലെ മത്സര ഫലങ്ങള്‍ പ്രവചിച്ചതും ഏറെക്കുറേ കൃത്യമായിരുന്നു. റഷ്യയുടെ ഉദ്ഘാടന മത്സരം, രണ്ടാം മത്സരം, ഇറാന്‍- മൊറോക്കോ മത്സരം, ബ്രസീല്‍- കോസ്റ്ററിക്ക മത്സരങ്ങളുടെ ഫലങ്ങളും അക്കില്ലസ് കൃത്യമായി തന്നെ പ്രവചിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു